ഒരുപാട് പേരെ തേച്ച 'ഭയങ്കര കാമുകി'! നീര്‍മാതളം പൂത്ത കാലത്തിന് ഈ ടാഗ് ലൈന്‍ വന്നതിന് കാരണം ഇതാണ്!
വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നീര്‍മാതളം പൂത്ത കാലം എന്ന ചിത്രത്തിലൂടെ അമല്‍ കണ്ണനും മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. 70 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുക്കിയത്. ഒരു ഭയങ്കര കാമുകി എന്ന ടൈറ്റിലായിരുന്നു ചിത്രത്തിനായി നല്‍കിയത്. ഇങ്ങനെയൊരു പേര് നല്‍കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. ആദ്യപകുതിക്ക് മാച്ചാവുന്നത് ഒരു ഭയങ്കര കാമുകി എന്ന പേരും രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ നീര്‍മാതളം പൂത്ത കാലം എന്ന പേരാണ് ചേരുന്നതെന്നും സംവിധായകന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഒന്നിലധികം പേരെ പ്രണയിക്കുന്ന പെണ്‍കുട്ടി എന്ന് പറയുമ്പോള്‍ ആളുകളുടെ മനസ്സില്‍ ഭയങ്കരി ഇമേജാണ് വരുന്നത്. അങ്ങനെയുള്ള ചിന്തയെത്തുടര്‍ന്നാണ് ഈ ടാഗ് ലൈന്‍ നല്‍കിയത്. മാധവിക്കുട്ടിയുടെ കൃതിയുടെ പേരാണ് ചിത്രത്തിനായി സ്വീകരിച്ചത്. സ്ത്രീപക്ഷത്തുനിന്നും ആ കാഴ്ചപ്പാടില്‍ നിന്നും അവരുടെ പ്രണയങ്ങള്‍ അവതരിപ്പിച്ചവതാണ് മാധവിക്കുട്ടി. റൊമാന്റിക് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കിയത്. അതേ സമയം തന്നെ ത്രില്ലറുമാണ്.

ഒരു പെണ്‍കുട്ടിയുടെ പ്രണയത്തെ വിവിധ കാലഘട്ടങഅങളിലൂടെ വരച്ചുകാട്ടിയിരുന്നു. കാലഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ചുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ചിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ റഫറന്‍സായി സ്വീകരിച്ചതിനെക്കുറിച്ചും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഫേവറിറ്റ് ഹീറോയാണ് സ്ഫടികത്തിലെ ആടുതോമ. ശക്തനായ നായകനെ എങ്ങനെ അവതരിപ്പിക്കാമോ അതായിരുന്നു ആ സിനിമയില്‍ കണ്ടത്. അതേ പോലെ നായികയേയും കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്.


Click it and Unblock the Notifications











