twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എെവി ശശിയുടെ കഴുതക്കുട്ടി വിളിക്കായി കാത്തിരുന്ന മമ്മൂട്ടി.. അങ്ങനെ വിളിപ്പിച്ചതിന് പിന്നിലെ കാരണം?

    By Nimisha
    |

    Recommended Video

    മമ്മൂട്ടിയെ മെഗാസ്റ്റാർ ആക്കിയത് ഐ വി ശശി ആ കഥ ഇങ്ങനെ! | filmibeat Malayalam

    മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഐവി ശശി യാത്രയായി. ചെന്നൈയിലെ സാലി ഗ്രാമത്തിലെ വസതിയില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറായ അദ്ദേഹം 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

    സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!

    കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!

    മമ്മൂട്ടി, മോഹന്‍ലാല്‍, ജയന്‍, സീമ തുടങ്ങി നിരവധി പേരെ ശരിക്കും താരങ്ങളായി മാറ്റിയ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. എം ടി വാസുദാവന്‍ നായര്‍, ടി ദാമോദരന്‍ മാസ്റ്റര്‍, ജോണ്‍ പോള്‍ , രഞ്ജിത്ത് തുടങ്ങിയവരുടെ തിരക്കഥയില്‍ സിനിമ ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

    തൃഷ്ണയിലെ നായകന്‍

    തൃഷ്ണയിലെ നായകന്‍

    എം ടി വാസുദേവന്‍ നായരായിരുന്നു തൃഷ്ണ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അത് നടന്നില്ല. പിന്നീട് താരങ്ങളെ സമീപിക്കുകയായിരുന്നു.

    രതീഷിനെ വിളിച്ചപ്പോള്‍

    രതീഷിനെ വിളിച്ചപ്പോള്‍

    അക്കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രതീഷ്. രതീഷിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്‍രെ തിരക്കിനെക്കുറിച്ച് പറഞ്ഞതിന് ശേഷം മമ്മൂട്ടിയെ നിര്‍ദേശിക്കുകയായിരുന്നു.

    എന്നേക്കാള്‍ മികച്ച അഭിനേതാവായി മാറും

    എന്നേക്കാള്‍ മികച്ച അഭിനേതാവായി മാറും

    താന്‍ ഒരാളെ അയയ്ക്കാമെന്നും അയാള്‍ ചിലപ്പോള്‍ എന്നെക്കാള്‍ നല്ല നടനായി മാറുമെന്നും രതീഷ് അന്ന് പറഞ്ഞിരുന്നു. അന്ന് ഐവി ശശിക്ക് മുന്നിലെത്തിയ താരമാണ് ഇന്നത്തെ മെഗാസ്റ്റാര്‍.

    നായകനായി തീരുമാനിച്ചു

    നായകനായി തീരുമാനിച്ചു

    രതീഷിന്റെ നിര്‍ദേശപ്രകാരമാണ് വെളുത്ത് മെലിഞ്ഞ് കൊലുന്നനെ മീശയില്ലാത്ത ഒരാളെത്തിയത്. മീശയൊക്കെ ഒട്ടിച്ചപ്പോള്‍ നായകനായി അദ്ദേഹത്തെ തന്നെ തീരുമാനിക്കുകയായിരുന്നു.

    കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ?

    കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ?

    തൃഷ്ണയുടെ ചിത്രീകരണം കഴിഞ്ഞ് പോരാന്‍ നേരമാണ് മമ്മൂട്ടി ഐവി ശശിയോട് സാര്‍ തന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോയെന്ന് പറഞ്ഞത്. തിന് പിന്നില്‍ വേറൊരു വിശ്വാസമുണ്ടായിരുന്നു.

     ഐവി ശശി കഴുതക്കുട്ടി എന്ന് വിളിച്ചാല്‍

    ഐവി ശശി കഴുതക്കുട്ടി എന്ന് വിളിച്ചാല്‍

    ഐവി ശശി ദേഷ്യപ്പെട്ട് കഴുതക്കുട്ടി എന്ന് വിളിച്ചാലെ താരങ്ങള്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു കഥ അക്കാലത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ സംവിധായകന്‍ മമ്മൂട്ടിയെ ചേര്‍ത്ത് പിടിച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്.

    English summary
    Behind the scene stories of the film Thrishna.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X