'മൈക്കിള്‍ ഇടിക്കുള'യുടെ രൂപത്തെക്കുറിച്ച് ആശങ്കപ്പെട്ട ലാല്‍ജോസിനെ അമ്പരപ്പെടുത്തിയ മോഹന്‍ലാല്‍ !!
പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയുടെ ഗെറ്റപ്പിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട സംവിധായകന് മുന്നില്‍ അതേ വേഷത്തിലെത്തിയ മോഹന്‍ലാല്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ പലപ്പോഴും സംവിധായകരെ അമ്പരപ്പെടുത്താറുണ്ട്. സംവിധായകരുടെ ആശങ്ക മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ് മോഹന്‍ലാല്‍. അത്തരത്തിലുള്ള കാര്യത്തെക്കുറിച്ചാണ് ലാല്‍ജോസ് അടുത്തിടെ വെളിപ്പെടുത്തിയിട്ടുള്ളത്.
സിനിമയില്‍ വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞിരുന്നില്ല. ആരാധകര്‍ പലപ്പോഴും ചോദിച്ചിട്ടുള്ളൊരു കാര്യം കൂടിയാണിത്. ലാല്‍ജോസും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലൂടെ.

പ്രേക്ഷക പ്രതീക്ഷ വാനോളം ഉയരുന്നു
19 വര്‍ഷമായി ലാല്‍ജോസ് സിനിമയിലെത്തിയിട്ട്. അന്നു മുതല്‍ താരമായി സിനിമയിലുണ്ട് മോഹന്‍ലാല്‍. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മോഹന്‍ലാലുമൊത്ത് ലാല്‍ ജോസ് ചിത്രം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍പ്രേക്ഷകര്‍ ആകംക്ഷയിലായിരുന്നു.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി വെളിപാടിന്റെ പുസ്തകത്തില്‍
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വെളിപാടിന്റെ പുസ്തകമെന്നാണ് ചി ത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

മോഹന്‍ലാലിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആശങ്ക
കഥാപാത്രവും പേരുമെല്ലാം തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. താരത്തിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ലാല്‍ ജോസിനെ സഹായിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു.

സംവിധായകനെ അമ്പരപ്പിച്ചു
ലാല്‍ജോസിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലാണ് തന്റെ കഥാപാത്രത്തിന് പറ്റിയ ഗെറ്റപ്പ് കണ്ടെത്തിയത്. കണ്ടെത്തിയെന്ന് മാത്രമല്ല അതേ വേഷത്തില്‍ സംവിധായകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.


Click it and Unblock the Notifications