»   » മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തിന് പിന്നിലെ പ്രേക്ഷകര്‍ അറിയാത്ത രഹസ്യം!

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തിന് പിന്നിലെ പ്രേക്ഷകര്‍ അറിയാത്ത രഹസ്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റുകളിലൊന്നാണ് അക്കരെ അക്കരെ അക്കരെ. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടുങ്ങുന്ന പരമ്പരയിലെ മൂന്നാം ചിത്രമാണിത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത് 1990ലാണ്.

ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങനെ. ഇന്ത്യയിലെ ഒരു മ്യൂസിയത്തില്‍ നിന്ന് കിരീടം മോഷണം പോയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ദാസന്‍ എന്ന കഥാപാത്രവും ശ്രീനിവാസന്റെ വിജയന്‍ എന്ന കഥാപാത്രവും അമേരിക്കയിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ചിത്രത്തിന് വേണ്ടി പ്രിയനും ശ്രീനിവാസനും ഇങ്ങനെ ഒരു പ്രമേയം കിട്ടുന്നത് ഒരു മലയാളി ഡിജിപ്പിയില്‍ നിന്നാണത്രേ. തുടര്‍ന്ന് വായിക്കൂ..

നടി മിത്ര കുര്യന്‍ മര്‍ദ്ദിച്ചു, പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍

ഡിജിപ്പിയില്‍ നിന്ന്

കോട്ടയം സ്വദേശിയായ തമിഴ്‌നാട് ഡിജിപിയായിരുന്നു കെകെ രാജശേഖരന്‍.

തമിഴ്‌നാട്ടില്‍ നടന്ന സംഭവം

1980-87കളില്‍ തമിഴ്‌നാട്ടില്‍ നടന്ന സംഭവമായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത ക്ഷേത്രങ്ങളിലെ നടരാജ വിഗ്രഹങ്ങള്‍ തുടര്‍ച്ചയായി മോഷണം പോയി. അന്വേഷണത്തില്‍ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്തിയതായി അറിഞ്ഞു.

അന്വേഷണം രാജശേഖരന്

വിദേശത്തേക്ക് കടത്തിയ വിഗ്രഹങ്ങളെ കുറിച്ച് അന്വേഷിക്കാനായി നിയമിച്ചത് അക്കാലത്തെ തമിഴ്‌നാട്ടിലെ മലയാളി ഡിജിപിയായിരുന്ന രാജശേഖരനായിരുന്നു.

അമേരിക്കയിലും ഇംഗ്ലണ്ടിലും

പ്രധാനമായും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കുമാണ് വിഗ്രഹങ്ങള്‍ കടത്തിയത്. അവിടെ എത്തി നടത്തിയ അന്വേഷണത്തില്‍ വിഗ്രഹങ്ങള്‍ പിടിച്ചെടുത്ത് നാട്ടിലെത്തിച്ചു. അവിടുത്തെ മ്യൂസിയങ്ങളില്‍ നിന്നായിരുന്നു വിഗ്രഹങ്ങള്‍ പിടിച്ചെത്തത്. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ കെകെ രാജശേഖരന്‍ പറഞ്ഞത്.

പ്രിയനും ശ്രീനിവാസനും

ആ സമയത്ത് പത്രങ്ങളില്‍ ഇതേകുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയാണ് പ്രിയദര്‍ശനും ശ്രീനിവാസനും അക്കരെ അക്കരെ അക്കരെ എന്ന ചിത്രം ഒരുക്കുന്നത്.

English summary
Behind the secret of Akkare Akkare Akkare.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam