»   » പൃഥ്വിരാജിന്റെ ഡബിള്‍ റോള്‍ ജയസൂര്യയ്ക്ക് കൊടുത്തു, അതും നടന്നില്ല, ഉണ്ണി മുകുന്ദന്‍ അഭിനയിച്ചത്

പൃഥ്വിരാജിന്റെ ഡബിള്‍ റോള്‍ ജയസൂര്യയ്ക്ക് കൊടുത്തു, അതും നടന്നില്ല, ഉണ്ണി മുകുന്ദന്‍ അഭിനയിച്ചത്

By: Sanviya
Subscribe to Filmibeat Malayalam

2011ല്‍ പുറത്തിറങ്ങിയ ബോംബേ മാര്‍ച്ച് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് ഉണ്ണി മുകുന്ദന്‍. ബാംങ്കോക്ക്, തത്സമയം പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ മല്ലു സിങ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നടന്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സമ്പാദിച്ച സമയം കൂടിയായിരുന്നു ഇത്.

പിന്നീടാണ് പത്മകുമാര്‍ സംവിധാനം ചെയ്ത ഇത് പാതിരാമണല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന് അവസരം ലഭിക്കുന്നത്. പൃഥ്വിരാജിനെയും ജയസൂര്യയെയും മുമ്പ് പരിഗണിച്ച റോളിലേക്കാണ് ഉണ്ണി മുകുന്ദനെ ക്ഷണിക്കുന്നത്. പക്ഷേ ആ ചിത്രം പരാജയമായിരുന്നു. എന്തുക്കൊണ്ട് ജയസൂര്യയും പൃഥ്വിരാജും ചിത്രത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് വായിക്കൂ..

പൃഥ്വിരാജിനെ നായകനാക്കി

പൃഥ്വിരാജിനെ നായകനാക്കിയാണ് പത്മകുമാര്‍ പാതിരാമണല്‍ ഒരുക്കാനിരുന്നത്. ഡബിള്‍ റോളിലേക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിനെ ക്ഷണിച്ചത്. അമ്മക്കിളിക്കൂട്, വാസ്തവം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് ചിത്രങ്ങളില്‍ പൃഥ്വിരാജും പത്മകുമാറും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൃഥ്വിരാജ് തിരക്കിലാണ്

ആ സമയത്ത് പൃഥ്വിരാജ് മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങും നീണ്ടു. പത്മകുമാറും മറ്റ് ചിത്രങ്ങളുടെ തിരക്കിലായി. അതോടെ ചിത്രം മാസങ്ങളോളം മുടങ്ങി കിടന്നു.

ജയസൂര്യയെ വിളിച്ചു

പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ പത്മകുമാര്‍ ആ വേഷം ജയസൂര്യയ്ക്ക് നല്‍കി. പൃഥ്വിരാജിന് വേണ്ടി തീരുമാനിച്ച ഡബിള്‍ റോളിലേക്കാണ് ജയസൂര്യയെ ക്ഷണിച്ചത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ജയസൂര്യയ്ക്ക് അപകടം പറ്റുകെയും അതില്‍ ഒരു റോള്‍ ഉണ്ണി മുകുന്ദന് കൊടുത്തു.

ഇത് പാതിരാമണല്‍

ഉണ്ണി മുകുന്ദനും ജയസൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

English summary
Behind the secret of Ithu Pathiramanal Malayalam Movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam