»   » മമ്മൂട്ടിയെയും ജോഷിയെയും എഴുതി തള്ളി, ഇരുവരെയും കര കയറ്റാന്‍ സഹായിച്ചത് മോഹന്‍ലാല്‍!

മമ്മൂട്ടിയെയും ജോഷിയെയും എഴുതി തള്ളി, ഇരുവരെയും കര കയറ്റാന്‍ സഹായിച്ചത് മോഹന്‍ലാല്‍!

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി-ജോഷി കൂട്ടുക്കെട്ടിലെ ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു കാലം.

എന്നാല്‍ അധികം വൈകാതെ തന്നെ മമ്മൂട്ടി-ജോഷി കൂട്ട് നിലംപതിച്ചു. ക്ഷമിച്ചു എന്നൊരു വാക്ക്, വീണ്ടും, സായം സന്ധ്യ, ആയിരം കണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ വന്‍ പരാജയമാണ് ഉണ്ടാക്കിയത്. എന്നാല്‍ അന്നത്തെ പരാജയത്തില്‍ നിന്ന് ജോഷിയെ കര കയറ്റിയത് മോഹന്‍ലാലായിരുന്നു.

മമ്മൂട്ടി-ജോഷി കൂട്ടുക്കെട്ട്

1983ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. തുടര്‍ന്നും ഇരുവരും ചേര്‍ന്ന് ഒത്തിരി ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമുണ്ടാക്കി.

പരാജയം

ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന് മമ്മൂട്ടിയും ജോഷിയും ജൈത്ര യാത്ര തുടരുമ്പോഴാണ് അപ്രതീക്ഷിതമായി ഇരുവരുടെയും മാര്‍ക്കറ്റ് ഇടിയുന്നത്. ക്ഷമിച്ചു എന്നൊരു വാക്ക്, വീണ്ടും, സായം സന്ധ്യ, ആയിരം കണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ പരാജയം നേരിട്ടു.

മാര്‍ക്കറ്റ് തകര്‍ന്നതോടെ

മമ്മൂട്ടി-ജോഷി കൂട്ടുക്കെട്ടിലെ മാര്‍ക്കറ്റ് ഇടിഞ്ഞ് നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിനെ നായകനാക്കി ജോഷി ജനുവരി ഒരു ഓര്‍മ്മ എന്ന ചിത്രം ഒരുക്കുന്നത്. ജോഷി എന്ന സംവിധായകനെ പരാജയത്തില്‍ നിന്ന് കര കയറ്റിയ ഒരു ചിത്രം കൂടിയായിരുന്നു ജനുവരി ഒരു ഓര്‍മ്മ. ചിത്രം വമ്പന്‍ വിജയമായി.

ജനുവരി ഒരു ഒാര്‍മ്മ

മോഹന്‍ലാല്‍, സുരേഷ് ഗോപി, കാര്‍ത്തിക, ജയഭാരതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തരംഗണി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Behind the secret of January Oru Orma.
Please Wait while comments are loading...

Malayalam Photos

Go to : More Photos