ചിത്രീകരണം നിര്‍ത്തണം, മമ്മൂട്ടിയോടും സംഘത്തോടും വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ടിവി ചന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡാനി. 2001ല്‍ പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ടിവി ചന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡാനി. 2001ല്‍ പുറത്തിറങ്ങിയ ചിത്രം. മല്ലിക സാരാഭായി, വാണി വിശ്വനാഥ്, സിദ്ദിഖ്, വിജയ രാഘവന്‍ രതീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആ വര്‍ഷം ടിവി ചന്ദ്രന് ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയ ചിത്രം കൂടിയായിരുന്നു ഡാനി. എന്നാല്‍ ചിത്രീകരണ തടസം നേരിട്ടപ്പോള്‍ കഥയില്‍ മാറ്റിയാണ് ഡാനി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന വീട് ഒഴിയണമെന്ന വീട്ടുടമ ആവശ്യപ്പെട്ടപ്പോഴാണ് ചിത്രത്തിന്റെ കഥ മാറ്റുന്നത്.

ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍
മമ്മൂട്ടി അവതരിപ്പിച്ച ഡാനിയും ചാവരോ മുതലാളിയുടെ മകളും തമാസിക്കുന്ന വീട്ടില്‍ ഷൂട്ടിങ് പുരോഗമിക്കുമ്പോഴാണ് സംഭവം.

വീട് ഒഴിയണം
ചിത്രീകരണം പൂരോഗമിക്കുമ്പോഴാണ് വീട്ടുടമ വന്ന് ചിത്രീകരണം അവസാനിപ്പിക്കണമെന്നും വീട് ഒഴിച്ച് തരണമെന്നും ആവശ്യപ്പെടുന്നത്.

പേടിച്ചു
വീട്ടുടമസ്ഥന്‍ പറഞ്ഞത് കേട്ടപ്പോള്‍ മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ഒന്ന് ഞെട്ടി. എന്നാല്‍ സംവിധായകന്‍ ടിവി ചന്ദ്രന് വലിയ കുലുക്കമൊന്നും ഉണ്ടായില്ല.

കഥ മാറ്റി
ഒരു രാത്രികൊണ്ട് ഡാനിയും മുതലാളിയുടെ മകളും വീട് മാറ്റുന്നതായി ടിവി ചന്ദ്രന്‍ കഥ മാറ്റിയെഴുതി. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ടിവി ചന്ദ്രനെ അഭിനന്ദിക്കുകയും ചെയ്തു.
മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications











