»   » നിര്‍മ്മാതാവും ഇന്നസെന്റും മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചു, പുതിയ ചിത്രത്തിന് വേണ്ടി സമീപിച്ചപ്പോള്‍!

നിര്‍മ്മാതാവും ഇന്നസെന്റും മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചു, പുതിയ ചിത്രത്തിന് വേണ്ടി സമീപിച്ചപ്പോള്‍!

Posted By: ഗൗതം
Subscribe to Filmibeat Malayalam


കെജി ജോര്‍ജ് 1983ല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ലേഖയുടെ മരണം ഒരു ഫ്ഌഷ് ബാക്ക്'. ഭരത് ഗോപി, നളിനി, മമ്മൂട്ടി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് ഡേവിഡ് കച്ചപ്പിള്ളിയും ഇന്നസെന്റും ചേര്‍ന്നാണ്. നാല് ചിത്രങ്ങള്‍ക്ക് ശേഷം ഡേവിഡും ഇന്നസെന്റും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലേക്കുള്ള കാസ്റ്റിങ് പരിപാടികള്‍ നടന്നുക്കൊണ്ടിരിക്കുന്ന സമയത്താണ് ചിത്രത്തിലെ ഒരു റോളിലേക്ക് മമ്മൂട്ടിയെ കൊണ്ടു വരാമെന്ന് പറയുന്നത്.

പ്രേം നസീറിനോളം സൂപ്പര്‍സ്റ്റാര്‍ പദവിയുള്ള ഒരാളാകണം, അത് മമ്മൂട്ടിയെകൊണ്ട് പറ്റുകയുള്ളുവെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിയിക്കാന്‍ മമ്മൂട്ടിയെ വിളിക്കാന്‍ നിര്‍മാതാക്കളായ ഡേവിഡിനും ഇന്നസെന്റിനും പേടിയായിരുന്നു. അതിന് കാരണമുണ്ടായിരുന്നു. മുമ്പ് മമ്മൂട്ടിയോട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാത്തതായിരുന്നു അതിന് കാരണം. തുടര്‍ന്ന് വായിക്കൂ...

ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മ്മയ്ക്കായി

ഭരതന്‍ 1982-ല്‍ നിര്‍മ്മിച്ച ചിത്രമാണ് ഓര്‍മ്മയ്ക്കായി. മാധവി, ഭരത് ഗോപി, അടൂര്‍ഭാസി, നെടുമുടി വേണു, രാമു, കൃഷ്ണചന്ദ്രന്‍ എന്ന കഥാപാത്രം. ഡേവിഡ് കച്ചപ്പിള്ളിയും ഇന്നസെന്റും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

മമ്മൂട്ടിയ്ക്ക് കൊടുത്ത വാക്ക്

ഓര്‍മ്മയ്ക്കായി ചിത്രം തിയേറ്ററുകളില്‍ എത്തുന്ന സമയത്തൊന്നും മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിയിരുന്നില്ല. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സമയത്ത് ഡേവിഡും ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന വേഷം തരാമെന്ന് ഏറ്റിരുന്നു. ഒരു ഗായകന്റെ വേഷമായിരുന്നു അത്.

ഭരതന്‍ ചെയ്തത്

എന്നാല്‍ സംവിധായകന്‍ ഭരതന്‍ ആ റോളിലേക്ക് ഒരു പുതുമുഖ നടനെ ക്ഷണിച്ചു. അതോടെ മമ്മൂട്ടിയ്ക്ക് കൊടുത്ത വാക്കും പാലിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കെജി ജോര്‍ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് എന്ന ചിത്രത്തിലെ റോള്‍ മമ്മൂട്ടി ചെയ്താല്‍ നന്നാവുമെന്ന് പലരും പറഞ്ഞു. പക്ഷേ ഡേവിഡിനും ഇന്നസെന്റിനും പേടിയായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമോ എന്ന കാര്യത്തില്‍.

പക്ഷേ...

സംവിധായകന്‍ കെജി ജോര്‍ജ് വിളിച്ചപ്പോള്‍ മമ്മൂട്ടി ഒരു മടിയും കൂടാതെ ചിത്രത്തില്‍ അഭിനയിച്ചു. 1983ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

മമ്മൂട്ടി തിരക്കിലാണ്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

English summary
Behind the secret of Ormmakkayi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam