ലാലു അലക്‌സ് തീരുമാനം മാറ്റിയത് മമ്മൂട്ടി കാരണം

ലാലു അലക്‌സ് എന്ന നടന്‍ വില്ലന്‍ വേഷങ്ങളില്‍ മാത്രം അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. സംവിധായകന്‍ ഐവി ശശിയാണ് ലാലു അലക്‌സിനെ വില്ലന്‍ വേഷത്തിലേക്ക് ആദ്യം ക്ഷണിക്കുന്നത്.

By Sanviya

ലാലു അലക്‌സ് എന്ന നടന്‍ വില്ലന്‍ വേഷങ്ങളില്‍ മാത്രം അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. സംവിധായകന്‍ ഐവി ശശിയാണ് ലാലു അലക്‌സിനെ വില്ലന്‍ വേഷത്തിലേക്ക് ആദ്യം ക്ഷണിക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ ലാലു അലക്‌സ് വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചു.

എന്നാല്‍ തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച ലാലു അലക്‌സിന് പതിയെ വില്ലനാകാന്‍ മടി തോന്നി തുടങ്ങി. അതോടെ ലാലു തീരുമാനം മാറ്റി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റി ലാലുവിനെ സിനിമയില്‍ എത്തിച്ചത് മറ്റാരുമല്ല.

 സിനിമയിലേക്ക്

സിനിമയിലേക്ക്

ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയാണ് ലാലു അലക്‌സ് സിനിമയില്‍ എത്തുന്നത്. ലാലു അലക്‌സ് സഹനടന്റെ വേഷത്തില്‍ എത്തിയ ചിത്രം 1978ലാണ് പുറത്തിറങ്ങുന്നത്.

വില്ലനാക്കിയത് ഐവി ശശി

വില്ലനാക്കിയത് ഐവി ശശി

സംവിധായകന്‍ ഐവി ശശിയാണ് ആദ്യമായി ലാലു അലക്‌സിനെക്കൊണ്ട് വില്ലന്‍ വേഷം ചെയ്യിപ്പിക്കുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച് മടുപ്പ് തോന്നിയ ലാലു അലക്‌സ് പിന്നീട് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

തള്ളി കളഞ്ഞു

തള്ളി കളഞ്ഞു

സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച ലാലു അലക്‌സിനെ തേടി ഒട്ടേറെ വേഷങ്ങള്‍ വന്നു. ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തുക്കൊണ്ടുള്ളതായിരുന്നു അവയൊക്കെയും. പക്ഷേ ലാലു അലക്‌സ് നോ പറഞ്ഞു.

മമ്മൂട്ടി പറഞ്ഞു

മമ്മൂട്ടി പറഞ്ഞു

രണ്ട് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ട് നിന്ന ലാലു അലക്‌സിനെ സിനിമയിലേക്ക് തിരിച്ച് കൊണ്ടുവന്നത് മമ്മൂട്ടിയായിരുന്നു. പാഥേയം എന്ന ചിത്രത്തിലൂടെ. ചിത്രത്തില്‍ മറ്റൊരു നടന് വേണ്ടി മാറ്റി വച്ചിരുന്ന ഹരി കുമാര മേനോന്‍ എന്ന കഥാപാത്രമായാണ് ലാലു അലക്‌സ് അഭിനയിച്ചത്. അതിന് ശേഷം മികച്ച ചിത്രങ്ങളാണ് ലാലു അലക്‌സിനെ തേടി എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X