ഗസ്റ്റായി അഭിനയിക്കില്ലെന്ന് മമ്മൂട്ടി, പോക്കിരിരാജയെ സൂപ്പര്‍ഹിറ്റാക്കിയത്!
മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരിരാജ. വൈശാഖിന്റെ സംവിധാനത്തിലെ ആദ്യ ചിത്രം കൂടിയായിരുന്നു.
മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരിരാജ. വൈശാഖിന്റെ സംവിധാനത്തിലെ ആദ്യ ചിത്രം കൂടിയായിരുന്നു. ഉദയ് കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ ഒരു സാധാരണ ചിത്രം ഒരുക്കാനാണ് വൈശാഖ് തീരുമാനിച്ചിരുന്നത്. അതിന് ശേഷം തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയുടെയും സിബി കെ തോമസിന്റെയും നിര്‍ദ്ദേശപ്രകാരമാണ് ചിത്രത്തെ ഒരു ആക്ഷന്‍ മസാല പടമാക്കിയത്.

നരേനെ വച്ചൊരു ചിത്രം
നരേനെ നായകനാക്കി ഒരു അക്കാദമിക് ലെവലിലുള്ള ചിത്രം ചെയ്യാനിരുന്നതാണ് വൈശാഖ്. എന്നാല്‍ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണനും സിബി കെ തോമസും ചേര്‍ന്നാണ് ആദ്യ ചിത്രം അക്കാദമിക് ലെവലുള്ളത് വേണ്ടെന്നും ഒരു മാസ് ചിത്രം ചെയ്യാമെന്നും പറയുന്നത്.

ഗസ്റ്റ് റോളില്‍ മമ്മൂട്ടി
ഗസ്റ്റ് റോളില്‍ മമ്മൂട്ടി എത്തിയാല്‍ പടം സൂപ്പറാകുമെന്ന് പറഞ്ഞപ്പോള്‍ വൈശാഖിനും താത്പര്യമായി. അങ്ങനെയാണ് ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ കാണാന്‍ പോകുന്നത്.

ഗസ്റ്റ് റോള്‍ ചെയ്യില്ല
കഥ വായിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ഗസ്റ്റ് റോള്‍ ചെയ്യില്ലന്ന് മമ്മൂട്ടി പറഞ്ഞു. കഥ മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ഗസ്റ്റായല്ല. മുഴുനീള വേഷം ചെയ്യാമെന്നും മമ്മൂട്ടി ഉറപ്പ് കൊടുത്തു.

നരേനെ കാണാന്‍ ചെന്നപ്പോള്‍
റോബിന്‍ ഹുഡിന്റെ സെറ്റില്‍ വച്ചാണ് നരേനെ കാണാന്‍ വൈശാഖ് ചെല്ലുന്നത്. അവിടെ വച്ച് നരേനാണ് പൃഥ്വിരാജിനെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്യുന്നത്.


Click it and Unblock the Notifications