»   » ദിലീപിന് ഇഷ്ടപ്പെട്ടു, ആ സീന്‍ വലുതാക്കാന്‍ കാരണം ദിലീപിന്റെ ആവേശമായിരുന്നു!

ദിലീപിന് ഇഷ്ടപ്പെട്ടു, ആ സീന്‍ വലുതാക്കാന്‍ കാരണം ദിലീപിന്റെ ആവേശമായിരുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാബി ഹൗസ്. ദിലീപ്, മോഹിനി, ഹരീശ്രി അശോകന്‍, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വിജയമായിരുന്നു.

ചിത്രത്തില്‍ ദിലീപും ഇന്ദ്രന്‍സും ഹരിശ്രീ അശോകനും മദ്യപിക്കുന്ന ഒരു സീനുണ്ട്. പ്രേക്ഷകരെ ഏറെ പൊട്ടി ചിരിപ്പിച്ച രംഗം കൂടിയായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ ഈ സീന്‍ വളരെ ചെറുതായിരുന്നു. ദിലീപിന്റെ ആവേശമായിരുന്നു ഈ സൂപ്പര്‍ഹിറ്റാകാന്‍ കാരണം.

പഞ്ചാബി ഹൗസ്

ദിലീപ്, മോഹിനി, ഹരിശ്രീ അശോകന്‍, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് റാഫി മെക്കാര്‍ട്ടിനായിരുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി.

ചിത്രത്തിലെ ആ രംഗം

ചിത്രത്തില്‍ ദിലീപും ഇന്ദ്രന്‍സും ഹരിശ്രീ അശോകനും മദ്യപിച്ചുക്കൊണ്ടിരിക്കുന്ന ആ രംഗം ആരും പെട്ടെന്ന് മറക്കില്ല. ഇന്ദ്രന്‍സ് ഹരിശ്രീ അശോകനോട് പറയുന്നതാണ് ആ രംഗം. ഞാന്‍ ഇന്നലെ ഒരു സ്വപ്‌നം കണ്ടെടാ. ഞാന്‍ മദ്യപിച്ചോണ്ടിരിക്കുമ്പോള്‍ ഈ പൊട്ടന്‍ സംസാരിച്ചുവെന്ന്. പിന്നീട് ആ സ്വപ്നത്തെ കുറിച്ച് അവര്‍ പറയുന്നതാണ്.

ചെറിയ സീന്‍

യഥാര്‍ത്ഥത്തില്‍ ആ സീന്‍ ചെറുതായിരുന്നു. പാട്ടിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു ചെറിയ മദ്യപാന രംഗം. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ ദിലീപിന് ആ സീന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവത്രേ.

ഈ സീന്‍ ഹിറ്റാകും

ഈ സീന്‍ കുറച്ചൂടെ വലുതാക്കിയാല്‍ തിയേറ്റര്‍ ചിരിച്ച് മറിയും. ദിലീപിന്റെ ആവേശത്തില്‍ നിന്നായിരുന്നുവത്രേ ആ സീന്‍ വലുതാക്കിയത്.

English summary
Behind the secret of Punjabi House.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam