»   » ജയലളിത എന്ന നടി പുരട്ചി തലൈവിയായത്, സിനിമയെ പോലും വെല്ലുന്ന ഐതിഹാസിക നായികയുടെ സത്യ കഥകള്‍

ജയലളിത എന്ന നടി പുരട്ചി തലൈവിയായത്, സിനിമയെ പോലും വെല്ലുന്ന ഐതിഹാസിക നായികയുടെ സത്യ കഥകള്‍

Written By:
Subscribe to Filmibeat Malayalam

ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തിന് മുമ്പ് സിനിമാ രംഗത്തും ജയലളിത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ നടിയായിരുന്ന ജയലളിത പുരട്ചി തലൈവിയായതിന് പിന്നില്‍ സിനിമ പോലെ തന്നെ ഞെട്ടിക്കുന്ന കഥകളുണ്ട്.

സിനിമയില്‍ എത്തി കുറഞ്ഞകാലംക്കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. എപ്പിസില്‍ എന്ന ഇംഗ്ലീഷ് പടത്തിലാണ് ജയലളിത ആദ്യമായി അഭിനയിക്കുന്നത്. 15 വയസുള്ളപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് അഭിനയ ജീവിതം. തന്റെ പഠനത്തിന് തടസ്സം വരാത്ത രീതിയിലും വേനല്‍ അവതിക്കും രാത്രികാലങ്ങളിലുമാണ് അഭിനയിച്ചുകൊണ്ടിരുന്നത്.

1964ല്‍ പുറത്തിറങ്ങിയ ചിന്നഡ കൊംബെ എന്ന കന്നട ചിത്രത്തിലാണ് ജയലളിത ആദ്യമായി നായിക വേഷം അണിയുന്നത്. അതിന് ശേഷം ഒട്ടേറെ കന്നട, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...

ആദ്യ തമിഴ് ചിത്രം

വെണ്ണീറെ ആട്ടൈയാണ് ജയലളിതയുടെ ആദ്യ തമിഴ് ചിത്രം. സിവി ശ്രീധര്‍ സംവിധാനം ചെയ്ത
ചിത്രം 1965ലാണ് പുറത്തിറങ്ങുന്നത്. ശോഭ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയലളിത
അവതരിപ്പിച്ചത്. തുടര്‍ന്ന് ആയിരത്തില്‍ ഒരുവന്‍ കന്നി തായ് എന്നീ തമിഴ് ചിത്രങ്ങളിലും അതേ
വര്‍ഷം അഭിനയിച്ചു.

ബോളിവുഡിലേക്ക്

1962ല്‍ പുറത്തിറങ്ങിയ മാന്‍ മൗജിയാണ് ആദ്യ ബോളിവുഡ് ചിത്രം.

ആദ്യ നായിക

അരപ്പാവാട ധരിച്ച് തമിഴ് സിനിമയില്‍ അഭിനയിച്ച ആദ്യ നായികയായിരുന്നു ജയലളിത.

എംജി ആറിന്റെ നായികയായി

ശിവാജി ഗണേശന്‍, രവി ചന്ദ്രന്‍, ജയ്ശങ്കര്‍ തുടങ്ങിയവരുടെ നായികയായി തമിഴില്‍ സജീവമായി. എംജി രാമചന്ദ്രനൊപ്പം അഭിനയിച്ചതോടെയാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. അറുപതുകളിലും എഴുപതുകളിലും എംജിആറിന്റെ നായികയായി.

നദിയെ തേടി വന്ത കാതല്‍

1980ല്‍ പുറത്തിറങ്ങിയ നദിയെ തേടി വന്ത കാതല്‍ എന്ന തമിഴ് ചിത്രത്തിലാണ് ജയലളിത അവസാനമായി അഭിനയിച്ചത്.

എഐഡിഎംകെയില്‍

എംജിആറുമായുള്ള സൗഹൃദത്തിലൂടെയാണ് ജയലളിത എഐഡിഎംകെയില്‍ 1980ല്‍ അംഗമായി. പിന്നീടാണ് ജയലളിത എന്ന സിനിമാ താരം പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്ന് വന്നത്.

ജയലളിതയുടെ ഫോട്ടോസിനായി

English summary
Behind the secret of Puradchi Thalaiva
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam