»   » മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ പരാജയപ്പെട്ട മമ്മൂട്ടി ചിത്രം!!

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ പരാജയപ്പെട്ട മമ്മൂട്ടി ചിത്രം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ മേജര്‍ ഹിറ്റുകളില്‍ ഒന്നാകുമെന്ന് കരുതി പുറത്തിറങ്ങിയ ചിത്രമാണ് ചെങ്കൊടി. ടി സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം. ചെങ്കൊടി തിയേറ്റുകളില്‍ ദയനീയമായ പരാജയമായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകള്‍ ഇളക്കി മറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനും ഒരു കാരണമുണ്ടായിരുന്നു. 90കളില്‍ പുറത്തിറങ്ങിയ പൊളിടിക്കല്‍ ഡ്രാമാ ചിത്രമായ ചെങ്കൊടിയുടെ സംഭാഷണം ഒരുക്കിയത് ടി ദാമോദരനായിരുന്നു.

mammootty

ടി ദാമോദരന്റെ സംഭാഷണങ്ങൡ ഒട്ടേറെ ഹിറ്റുകള്‍ പിറന്ന ചരിത്രം മലയാള സിനിമയ്ക്കുണ്ട്. അങ്ങാടി, മീന്‍, അഹിംസ, ആവനാഴി, വാര്‍ത്ത, 1921, ആര്യന്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകള്‍ ഇളക്കി മറിച്ച സിനിമകളാണ്.

എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചെങ്കൊടി ബോക്‌സോഫീസില്‍ പരാജയമായിരുന്നു. മമ്മൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പിന്നീട് തെലുങ്കിലും തമിഴിലും മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചുവെങ്കിലും വലിയ പരാജയം തന്നെയായിരുന്നു.

സ്റ്റാലിന്‍ ശിവദാസ് എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചെങ്കൊടി എന്ന പേര് സംവിധായകന്‍ സുരേഷ് ബാബുവിനും മറ്റ് ചിലര്‍ക്കും പിടിക്കാത്തതിനെ തുടര്‍ന്നാണ് പേര് മാറ്റി സ്റ്റാലിന്‍ ശിവദാസ് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചത്.

English summary
Behind the secret of stalin sivadas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam