»   » ഗര്‍ഭിണിയായിരുന്നപ്പോള്‍ എഴുതിയത്, ഉസ്താദ് ഹോട്ടലിന്റെ കഥ കേട്ടതിന് ശേഷം തിലകന്‍ പറഞ്ഞത്!

ഗര്‍ഭിണിയായിരുന്നപ്പോള്‍ എഴുതിയത്, ഉസ്താദ് ഹോട്ടലിന്റെ കഥ കേട്ടതിന് ശേഷം തിലകന്‍ പറഞ്ഞത്!

By: Sanviya
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഥാപാത്രങ്ങളുടെ അഭിനയ മികവുക്കൊണ്ടും ഏറ്റവും നല്ല പ്രമേയംകൊണ്ടും ചിത്രം പ്രേക്ഷക ശ്രദ്ധ നേടി.

ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിലകന്‍ അസുഖ ബാധിതനായും സിനിമകള്‍ കുറച്ചിരിക്കുന്ന സമയമായിരുന്നു അപ്പോള്‍. വീട്ടില്‍ വിശ്രമമായതുക്കൊണ്ട് തന്നെ ഫോണില്‍ വിളിച്ചാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ കഥ പറഞ്ഞത്.

കഥ പറയണമെന്ന് പറഞ്ഞപ്പോള്‍

അസുഖ ബാധ്യതനായി ഓഫറുകളൊന്നും സ്വീകരിക്കാതിരുന്ന സമയത്താണ് തിലകന്‍ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ വായിക്കുന്നത്. കഥ വായിച്ചതും തിലകന്‍ അഞ്ജലി മേനോനെ വിളിച്ചു. ചിത്രത്തിന്റെ കഥ എന്താണെന്ന് പറയണം. ഇതും കേട്ടതും അഞ്ജലി മേനോന്‍ ഒന്ന് ഞെട്ടി. അഞ്ജലി മേനോന്‍ ഫോണിലൂടെ കഥ വായിച്ചു കൊടുത്തു.

തിലകന് പകരം മറ്റൊരാളില്ല

ചിത്രത്തില്‍ കരിംക്ക എന്ന കഥാപാത്രത്തിനെയാണ് തിലകന്‍ അവതരിപ്പിച്ചത്. ഈ റോളിലേക്ക് തിലകനെയല്ലാതെ മറ്റൊരാളെയും അഞ്ജലി മേനോന് സങ്കല്പിക്കാന്‍ കഴിയില്ലായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചെങ്കിലും എഴുതിയ ആളുടെ മനസ് അറിയാനാണ് തിലകന്‍ അന്ന് കഥ കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചത്.

കരിംക്കായെ എനിക്ക് പെരുത്തിഷ്ടമായി

അഞ്ജലി കഥ വായിച്ച് കഴിഞ്ഞപ്പോള്‍ തിലകന്‍ കുറച്ച് നേരം നിശബ്ദനായി. എന്നിട്ട് തിലകന്‍ പറഞ്ഞു. സുലൈമാനയുള്ള മുഹബത്തിലാണ് കഥ കിടക്കുന്നതല്ലേ? സ്‌ക്രിപ്റ്റ് നന്നായിട്ടുണ്ട്. കരിംക്ക എന്ന കഥാപാത്രത്തെയും എനിക്ക് പെരുത്ത് ഇഷ്ടമായി.

മികച്ച കഥാപാത്രം

ചിത്രത്തിലെ കരിംക്ക എന്ന കഥാപാത്രത്തെ തിലകന്‍ മനോഹരമായി തന്നെ അവതരിപ്പിച്ചു. തിലകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഉസ്താദ് ഹോട്ടലിലെ കരിംക്ക.

English summary
Behind the secret of Ustad Hotel.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam