മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ പോലെ മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിലും സംഭവിച്ചു!

മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലും മോഹന്‍ലാലിന്റെ വരാനിരിക്കുന്ന വിഎ ശ്രീകുമാറിന്റെ രണ്ടാമൂഴത്തിലും സംഭവിച്ചത് ഒന്ന് തന്നെ. 1989ലാണ് ഐതിഹാസികമായ വടക്കന്‍ വീരഗാഥ പുറത്തിറങ്ങുന്നത്.

By Sanviya

മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലും മോഹന്‍ലാലിന്റെ വരാനിരിക്കുന്ന വിഎ ശ്രീകുമാറിന്റെ രണ്ടാമൂഴത്തിലും സംഭവിച്ചത് ഒന്ന് തന്നെ. 1989ലാണ് ഐതിഹാസികമായ വടക്കന്‍ വീരഗാഥ പുറത്തിറങ്ങുന്നത്. ഹരിഹരന്റെ സംവിധാനത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് ബോബന്‍ കുഞ്ചാക്കോയാണ് ആദ്യം സംസാരിക്കുന്നത്. ബോബന്‍ കുഞ്ചാക്കോയ്ക്ക് വടക്കന്‍ പാട്ടുകളോടുള്ള ഹരമായിരുന്നു വടക്കന്‍ വീരഗാഥയിലെ പോലെ ഒരു ആശയം വരാനും കാരണം. വടക്കന്‍ പാട്ടുകളെ കുറിച്ച് കുഞ്ചാക്കോ എംടി വാസുദേവന്‍ നായരോടും പറഞ്ഞു. അങ്ങനെ വടക്കന്‍ വീരഗാഥയുടെ തിരക്കഥ പൂര്‍ത്തിയായി.

മമ്മൂട്ടി നായകന്‍

മമ്മൂട്ടി നായകന്‍

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ട് ഒരുക്കാനിരുന്ന വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചു. ആദ്യം തീരുമാനിച്ച പുതുമുഖങ്ങളെയും ചിത്രത്തില്‍ നിന്ന് മാറ്റി. ബജറ്റും കൂടി. അതോടെ ചിത്രം നിര്‍മ്മിക്കാമെന്നേറ്റ ബോബന്‍ കുഞ്ചാക്കോയും ചിത്രത്തില്‍ നിന്ന് പിന്മാറി.

വടക്കന്‍ വീരഗാഥ-നിര്‍മ്മാണം

വടക്കന്‍ വീരഗാഥ-നിര്‍മ്മാണം

ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ പിവി ഗംഗാധരനാണ് ഒരു വടക്കന്‍ വീരഗാഥ നിര്‍മ്മിച്ചത്.

രണ്ടാമൂഴത്തെ കുറിച്ച് പറഞ്ഞത്

രണ്ടാമൂഴത്തെ കുറിച്ച് പറഞ്ഞത്

എംടിയുടെ നോവലായ രണ്ടാമൂഴം സിനിമയാക്കുന്നതിനെ കുറിച്ച് ഹരിഹരനാണ് ആദ്യം എംടിയോട് പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനായിരുന്നു ഹരിഹരന്റെ തീരുമാനം. എംടിയും അത് സമ്മതിച്ചു.

തിരക്കഥ പൂര്‍ത്തിയായപ്പോള്‍

തിരക്കഥ പൂര്‍ത്തിയായപ്പോള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മമ്മൂട്ടി നായക സ്ഥാനത്ത് നിന്ന് പിന്മാറി. ഹരിഹരന് പകരം പരസ്യം സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.

രണ്ടാമൂഴം-വമ്പന്‍ ബജറ്റ്

രണ്ടാമൂഴം-വമ്പന്‍ ബജറ്റ്

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കുന്നത്. 600 കോടിയോളാണ് ചിത്രത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X