»   » ദേഷ്യം വന്നാല്‍ തലയിലിരുന്ന വിഗ് എടുത്ത് ദൂരെ എറിഞ്ഞ് ദേഷ്യം തീര്‍ക്കുന്ന ആ മലയാളി സൂപ്പര്‍സ്റ്റാര്‍

ദേഷ്യം വന്നാല്‍ തലയിലിരുന്ന വിഗ് എടുത്ത് ദൂരെ എറിഞ്ഞ് ദേഷ്യം തീര്‍ക്കുന്ന ആ മലയാളി സൂപ്പര്‍സ്റ്റാര്‍

By: Sanviya
Subscribe to Filmibeat Malayalam

കൗതുകം തോന്നാം. അതേ, ദേഷ്യം വന്നാല്‍ തലയിലെ വിഗ് എടുത്ത് ദൂരെ എറിഞ്ഞ് ദേഷ്യം തീര്‍ക്കുന്ന നടന്‍. നായകനായി അഭിനയിക്കുന്ന സിനിമകളുടെ സെറ്റുകളിലെ സ്ഥിരം സംഭമായിരുന്നുവത്രേ ഇത്. സംഭവം സത്യം തന്നെ. എന്നാല്‍ ഈ നടന്‍ ആരാണെന്ന് പറയാന്‍ പറ്റുമോ?

70കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരം. ആദ്യമായി വിദേശത്ത് വച്ച് ചിത്രീകരിച്ച സിനിമയിലെ നായകനായിരുന്നു അദ്ദേഹം. നാടക രംഗത്ത് നിന്നുമാണ് ഈ നടന്‍ സിനിമാ രംഗത്ത് എത്തുന്നത്. 1973ല്‍ പുറത്തിറങ്ങിയ ഗായത്രിയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഈ നടന്‍ മറ്റാരുമല്ല.

എംജി സോമന്‍

എംജി സോമനാണ് ആ നടന്‍. 70കളില്‍ സുകുമാരന്‍, ജയന്‍ എന്നിവര്‍ക്കൊപ്പം മലയാള സിനിമയില്‍ തിളങ്ങിയ നടന്‍. അക്കാലത്ത് എംജി സോമന്റെ ദേഷ്യം സിനിമാ സെറ്റുകളിലെ പേടി സ്വപ്‌നമായിരുന്നു പലര്‍ക്കും. എന്താണ് പറയുന്നത് എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ പ്രയാസമായിരിക്കും.

ദേഷ്യം പെട്ടെന്ന് തീരും

പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാള്‍ പെട്ടെന്ന് തീരുകെയും ചെയ്യും.

വിഗ് എടുത്ത് എറിയും

ചില സമയത്ത് ദേഷ്യം വന്നാല്‍ സോമന്‍ തന്റെ തലയില്‍ ഇരിക്കുന്ന വിഗ് എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. എന്നാല്‍ ദേഷ്യം തീരുമ്പോള്‍ അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയില്‍ വയ്ക്കുകയും ചെയ്യും.

വിഷമിക്കണ്ട

ആ ദേഷ്യം തീര്‍ന്നാല്‍ ആരോടാണോ ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്. സാരമില്ലടാ, പോട്ടെ.. ദേഷ്യം വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നുവത്രേ.

ചിലരെ നന്നായി കൈകാര്യം ചെയ്യും

എന്നാല്‍ ചിലര്‍ 500 രൂപ കിട്ടാന്‍ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു.

English summary
Behind the story of cinema location
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam