»   » മോഹന്‍ലാലിന്റെ നായിക വേഷത്തേക്കാള്‍ വലുത് കുടുംബത്തിന്റെ കെട്ടുറപ്പാണ്, നടി അമലയെ ഭര്‍ത്താവ് വിലക്കി

മോഹന്‍ലാലിന്റെ നായിക വേഷത്തേക്കാള്‍ വലുത് കുടുംബത്തിന്റെ കെട്ടുറപ്പാണ്, നടി അമലയെ ഭര്‍ത്താവ് വിലക്കി

Posted By: Sanviya
Subscribe to Filmibeat Malayalam


1989ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ത്രില്ലറായിരുന്നു വന്ദനം. മുകേഷ്, ഗിരിജ ശ്വേതര്‍, നെടുമുടി വേണു, എംജി സോമന്‍, ജഗദീഷ്, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പികെആര്‍ പിള്ള സംവിധാനം ചെയ്ത ചിത്രം കോമേഷ്യല്‍ വിജയം നേടി.

പിന്നീട് 1991ല്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. അക്കിനേനി നാഗാര്‍ജുനയെയും അമല അക്കിനേനിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ എത്തിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തെലുങ്ക് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. വന്ദനത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ കിലുക്കം സംവിധാനം ചെയ്യുന്നത്. വന്ദനത്തിന്റെ സെറ്റില്‍ വച്ച് തന്നെ കിലുക്കത്തിലെ നന്ദിനി എന്ന കഥാപാത്രമായി പ്രിയദര്‍ശന്‍ അമലയെ മനസില്‍ കണ്ടു.

അമല-നാഗാര്‍ജ്ജുന വിവാഹം

ആ സമയത്താണ് അമലയുടെയും നാഗാര്‍ജ്ജുനയും പ്രണയം വീട്ടുകാര്‍ അറിയുന്നതും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. ഇതോടെ നാഗാര്‍ജ്ജുനയുടെ പിതാവ് അമല അഭിനയം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു.

പക്ഷേ ആ വേഷം വേണ്ടെന്ന് വെച്ചില്ല

അമലയെ ഏറെ ആകര്‍ഷിച്ച വേഷം കൂടിയായിരുന്നു കിലുക്കത്തിലെ നന്ദിനി. അതുക്കൊണ്ട് തന്നെ അമലയ്ക്ക് ആ വേഷം വേണ്ടെന്ന് വയ്ക്കാനും മനസ് അനുവദിച്ചില്ല. നാഗാര്‍ജ്ജുനയുടെ സമ്മതത്തിനായി അമല കാത്തിരുന്നു.

അച്ഛന്റെ വാക്ക് ധിക്കരിക്കില്ല

എന്നാല്‍ നാഗാര്‍ജ്ജുനയ്ക്ക് തന്റെ അച്ഛന്‌റെ വാക്ക് ധിക്കരിക്കാനായില്ല. മോഹന്‍ലാലിന്റെ നായിക വേഷത്തേക്കാള്‍ വലുത് കുടുംബത്തിന്റെ കെട്ടുറപ്പാണെന്ന് നാഗാര്‍ജ്ജുന അമലയോട് പറഞ്ഞു. അത് കേട്ടപ്പോള്‍ മനസില്ലാ മനസോടെ കിലുക്കത്തിലെ വേഷം വേണ്ടന്ന് വയ്ക്കുകയായിരുന്നു,

പകരക്കാരിയായി

രേവതിയാണ് കിലുക്കത്തില്‍ പ്രിയദര്‍ശന്‍ അമലയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്ന നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം കൂടിയായിരുന്നു ഇത്.

English summary
Behind the story of Malayalam film Kilukkam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam