»   » മമ്മൂട്ടിയെ നായകനാക്കിയാല്‍ മതി, പ്രമുഖ നടിയെയും സംവിധായകനെയും എതിര്‍ത്ത് നിര്‍മ്മാതാക്കള്‍!

മമ്മൂട്ടിയെ നായകനാക്കിയാല്‍ മതി, പ്രമുഖ നടിയെയും സംവിധായകനെയും എതിര്‍ത്ത് നിര്‍മ്മാതാക്കള്‍!

By: Sanviya
Subscribe to Filmibeat Malayalam

1983ല്‍ ഷീലയുടെ കഥയില്‍ പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒന്ന് ചിരിക്കൂ. മമ്മൂട്ടി, സ്വപ്‌ന, അടൂര്‍ഭാസി, ജലജ, കെപി ഉമ്മര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്.

എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നെടുമുടി വേണുവിനെയായിരുന്നു. നടുമുടി വേണു നായക വേഷത്തില്‍ എത്തി വിജയം നേടിയിരുന്ന സമയത്താണ് നെടുമുടിയെ നായകനായി പരിഗണിക്കുന്നത്.

നെടുമുടിയെ നായകനാക്കാം

ഷീലയുടെയും സംവിധായകന്‍ പിജി വിശ്വംബരന്റെയും നിര്‍ബന്ധമായിരുന്നു നെടുമുടിയെ നായകനാക്കാന്‍ എന്നത്. എന്നാല്‍ നിര്‍മ്മാതാക്കളായ പികെ അബ്രഹാമും പിടി സേവ്യറും സമ്മതിച്ചില്ല.

മമ്മൂട്ടിയെ നായകനാക്കണം

നിര്‍മ്മാതാക്കളായ പികെ അബ്രഹാമും പിടി സേവ്യറും മമ്മൂട്ടിയെ നായകനാക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചു. ഒടുവില്‍ ഷീലയും വിശ്വഭരനും നിര്‍മ്മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. നെടുമുടി വേണുവിന് ചിത്രത്തില്‍ ഒരു പ്രധാന വേഷം നല്‍കുകെയും ചെയ്തു.

മമ്മൂട്ടി തിരക്കിലാണ്

രഞ്ജിത്ത് സംവിധാനം പുത്തന്‍ പണത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2 എന്ന ചിത്രത്തില്‍ അഭിനയിക്കും. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍.

ദ ഗ്രേറ്റ് ഫാദര്‍

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. സ്‌നേഹ നായിക വേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Behind the story of Onnu Chirikku Malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam