»   » സെറ്റിലിരുന്നു മമ്മൂട്ടി കരഞ്ഞു, എനിക്ക് സങ്കടം അടക്കാന്‍ കഴിയുന്നില്ല, കാരണം കേട്ട് സിദ്ദിഖ് ഞെട്ടി

സെറ്റിലിരുന്നു മമ്മൂട്ടി കരഞ്ഞു, എനിക്ക് സങ്കടം അടക്കാന്‍ കഴിയുന്നില്ല, കാരണം കേട്ട് സിദ്ദിഖ് ഞെട്ടി

By: Sanviya
Subscribe to Filmibeat Malayalam

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ബാലന്‍ കെ നായര്‍, മാധവി, ഗീത, ക്യാംപ്റ്റന്‍ രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുതല്‍ മികച്ച വസ്ത്രാലങ്കാരത്തിന് വരെയുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു വടക്കന്‍ വീരഗാഥ സ്വന്തമാക്കി.

പിജി വിശ്വനാഥന്‍ സംവിധാനം ചെയ്ത കാര്‍ണിവെല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് എംടി വാസുദേവന് നായര്‍ വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടിയെ സമീപിക്കുന്നത്. അവിടെ വെച്ച് തന്നെ ചിത്രത്തിന്റെ തിരക്കഥയും എംടി മമ്മൂട്ടിയ്ക്ക് കൈമാറി.

മമ്മൂട്ടി കരഞ്ഞു

കാര്‍ണിവലിന്റെ സെറ്റില്‍ തനിച്ചിരുന്ന് കരയുന്നത് സിദ്ദിഖ് കണ്ടു. കണ്ണു നിറഞ്ഞ് ചുവന്ന് കലങ്ങി കിടക്കും. പക്ഷേ മമ്മൂട്ടി എന്തിനാണ് കരഞ്ഞത് എന്നതിന്റെ കാരണം ആര്‍ക്കും അറിയുമായിരുന്നില്ല.

സിദ്ദിഖിന് ഇത് അറിയണം

സിദ്ദിഖ് ഇതിന്റെ കാരണം അറിയാനായി മമ്മൂട്ടിയുടെ പിന്നാലെ കൂടി. ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് ഇരിക്കുമ്പോള്‍ മമ്മൂട്ടി എന്തോ മാറിയിരുന്ന് വായിക്കുന്നത് കണ്ടു. സിദ്ദിഖ് അടുത്തേക്ക് ചെന്നു.

സിദ്ദിഖിന് കൊടുത്തു

മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞ് ചുവന്നിരിക്കുന്ന കണ്ടപ്പോള്‍ സിദ്ദിഖ് ഒന്ന് ഭയന്നു. കാര്യം തിരക്കിയപ്പോള്‍ കൈയിലുണ്ടായിരുന്ന ചില പേപ്പര്‍ സിദ്ദിഖിന് എടുത്ത് കൊടുത്തു. വടക്കന്‍ വീരഗാഥയുടെ തിരക്കഥയായിരുന്നു അത്.

സങ്കടം സഹിക്കാന്‍ കഴിയുന്നില്ല

തിരക്കഥയുടെ പല രംഗങ്ങളും വായിച്ചപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇത് കേട്ട് മമ്മൂട്ടിയുടെ മുഖത്ത് നോക്കി അന്ധാളിച്ച് നിന്ന് പോയത്രേ സിദ്ദിഖ്.

English summary
Behind the story of Oru Vadakkan Veeragatha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam