»   » ആറാം തമ്പുരാന്‍റെ വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു, പറഞ്ഞാല്‍ വിശ്വസിക്കുമോ?

ആറാം തമ്പുരാന്‍റെ വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു, പറഞ്ഞാല്‍ വിശ്വസിക്കുമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ആറാം തമ്പുരാന്‍. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ആറാം തമ്പുരാന്‍ 1997-ല്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രമായിരുന്നു.

എന്നാല്‍ ആറാം തമ്പുരാന്‍ എന്ന ചിത്രം ഇത്രയും വലിയ ഹിറ്റാകാന്‍ ഒരു കാരണമുണ്ട്. തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ ഒരു വാശിയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് പിന്നിലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമൊ? തുടര്‍ന്ന് വായിക്കാം..

ആറാം തമ്പുരാന്‍ എന്ന വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു, പറഞ്ഞാല്‍ വിശ്വസിക്കുമൊ?

1993ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മോഹന്‍ലാല്‍, രേവതി, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

ആറാം തമ്പുരാന്‍ എന്ന വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു, പറഞ്ഞാല്‍ വിശ്വസിക്കുമൊ?

മായമയൂരത്തിന് ശേഷം വ്യത്യസ്തമായ ഒരു പ്രമേയം പരീക്ഷിക്കാനാണ് രഞ്ജിത്ത് തീരുമാനിച്ചത്. അങ്ങനെയാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ മായമയൂരം ഒരുക്കുന്നത്. മോഹന്‍ലാല്‍, രേവതി, ശോഭന, തിലകന്‍, സുകുമാരി എന്നിവര്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

ആറാം തമ്പുരാന്‍ എന്ന വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു, പറഞ്ഞാല്‍ വിശ്വസിക്കുമൊ?

1993ല്‍ പുറത്തിറങ്ങിയ മായമയൂരത്തിന് ശേഷം കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രഞ്ജിത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നത്. സംവിധായകന്‍ കൈലാസുമായി പുതിയൊരു ചിത്രത്തെ കുറിച്ച് പറഞ്ഞു.

ആറാം തമ്പുരാന്‍ എന്ന വമ്പന്‍ ഹിറ്റിന് പിന്നില്‍ രഞ്ജിത്തിന്റെ വാശിയായിരുന്നു, പറഞ്ഞാല്‍ വിശ്വസിക്കുമൊ?

എന്നാല്‍ പുതിയ തിരക്കഥ ഒരുക്കുമ്പോള്‍ മായമയുരത്തിന്റെ പരാജയം രഞ്ജിത്തിന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മായമയൂരും പോലൊരു കഥയൊരുക്കാന്‍ രഞ്ജിത്തിന് താത്പര്യമില്ലായിരുന്നു. അതുപോലെ സംവിധായകന്‍ ഷാജി കൈലാസിനും തിയേറ്ററുകള്‍ ഇളകി മറയുന്ന ഒരു ചിത്രമായിരുന്നു ആവശ്യം. അങ്ങനെയാണ്. 1997ല്‍ ആറാം തമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

English summary
Behind the success of Aaram Thampuran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X