»   » പ്രതാപ് പോത്തന്‍ കളിയാക്കി വിളിച്ചു 'ഫാദര്‍ നെടുമുടി,' അത് കേട്ട് സംവിധായകന്‍ ചെയ്തത് കണ്ടോ?

പ്രതാപ് പോത്തന്‍ കളിയാക്കി വിളിച്ചു 'ഫാദര്‍ നെടുമുടി,' അത് കേട്ട് സംവിധായകന്‍ ചെയ്തത് കണ്ടോ?

By: Sanviya
Subscribe to Filmibeat Malayalam

1980 ല്‍ ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാമരം. നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു അവതരിപ്പിച്ച ഫാദര്‍ കഥാപാത്രത്തിന് ആ വര്‍ഷം മൂന്ന് തവണ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച കഥാപാത്രം കൂടിയായിരുന്നു അത്.

എന്നാല്‍ നെടുമുടി അവതരിപ്പിച്ച ഈ കഥാപാത്രത്തിന് യാതൊരു പ്രധാന്യവും തിരക്കഥയില്‍ ഇല്ലായിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് നെടുമുടിയുടെ കഥാപാത്രത്തിന് ഒരു പേരിടുന്നതും കഥാപാത്രത്തെ വലുതാക്കുന്നത്. എന്നാല്‍ അതിന് പിന്നില്‍ നായകന്‍ പ്രതാപ് പോത്തനായിരുന്നു. തുടര്‍ന്ന് വായിക്കൂ...

അഞ്ചോളം അവാര്‍ഡുകള്‍

1980ല്‍ പുറത്തിറങ്ങിയ ചാമരം ആ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് (നെടുമുടി വേണു), മികച്ച പിന്നണി ഗായികയ്ക്കുള്ള(എസ് ജാനകി) അവാര്‍ഡ്, മികച്ച കലാ-സംവിധാനത്തിനുള്ള(പത്മനാഭന്‍) അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍

ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നായകന്‍ പ്രതാപ് പോത്തന്‍ നെടുമുടി വേണുവിനെ എപ്പോഴും കളിയാക്കി 'ഫാദര്‍ നെടുമുടി' എന്ന് വിളിക്കുമായിരുന്നു. ഫാദര്‍ നെടുമുടി ലൊക്കേഷനില്‍ ഹിറ്റായപ്പോള്‍ ഭരതന്‍ ചിത്രത്തിലെ നെടുമുടിയുടെ പേര് ഫാദര്‍ എന്നാക്കി.

കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കി

ചിത്രീകരണത്തിനിടയില്‍ നെടുമുടി വേണുവിന്റെ അഭിനയം സെറ്റില്‍ പൊട്ടിചിരിയുണര്‍ത്തി. അതോടെ സംവിധായകന്‍ ഭരതന്‍ നെടുമുടി കഥാപാത്രം കുറച്ച് കൂടി വലുതാക്കി. ചിത്രം റിലീസിന് എത്തിയപ്പോള്‍ മൂന്ന് പുരസ്‌കാരങ്ങളാണ് നെടുമുടിയുടെ കഥാപാത്രത്തെ തേടി എത്തിയത്.

ആദ്യ പുരസ്‌കാരം

നെടുമുടി വേണുവിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം(മികച്ച രണ്ടാമത്തെ നടനുള്ള) ലഭിച്ച കഥാപാത്രം കൂടിയായിരുന്നു ഇത്.

English summary
Behind the success of Chamaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam