»   » മമ്മൂട്ടി കാരണം സത്യന്‍ അന്തിക്കാടിനുണ്ടായ നാണക്കേട്,അടുത്ത സിനിമയുടെ വിജയം മമ്മൂട്ടിയുടെ വെല്ലുവിളി

മമ്മൂട്ടി കാരണം സത്യന്‍ അന്തിക്കാടിനുണ്ടായ നാണക്കേട്,അടുത്ത സിനിമയുടെ വിജയം മമ്മൂട്ടിയുടെ വെല്ലുവിളി

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്. സത്യന്‍ അന്തിക്കാട് സ്വതന്ത്ര്യ സംവിധായകനായതിന് ശേഷമുള്ള രണ്ടാമത്തെ ചിത്രം. 1987ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസുകളില്‍ വലിയ പരാജയമാണ് നേരിട്ടത്. ഇതോടെ സത്യന്‍ അന്തിക്കാടിന് സിനിമാ ലോകത്ത് നാണക്കേടുമായി.

ട്രാക്ക് മാറിയും നായകനെ മാറ്റിയും സിനിമ ഒരുക്കിയാല്‍ ചിത്രം പരാജയമായിരിക്കുമെന്നും പലരും സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു കൊടുത്തു. പിന്നീട് മോഹന്‍ലാലിനെയും ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ നാടോടികാറ്റ്, വരവേല്‍പ്പ് പൊന്‍മുട്ടയിടുന്ന താറാവുമെല്ലാം വമ്പന്‍ ഹിറ്റുമായി. അതിന് ശേഷമാണ് സത്യന്‍ അന്തിക്കാട് ഒരു പൊതു ചടങ്ങില്‍ വച്ച് മമ്മൂട്ടിയെ കാണുന്നത്. പിന്നീട് എന്ത് സംഭവിച്ചു തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടി കാരണം സത്യന്‍ അന്തിക്കാടിനുണ്ടായ നാണക്കേട്, അടുത്ത സിനിമയുടെ വിജയം മമ്മൂട്ടിയുടെ വെല്ലുവിളി

ചടങ്ങിന് ശേഷം മമ്മൂട്ടി തമാശയായി ചോദിച്ചതാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പിന്നീട് വെല്ലുവിളിയായി ഏറ്റെടുത്തത്. ഇത്രയും ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്താല്‍ വിജയിപ്പിക്കാന്‍ കഴിയില്ലേ?

മമ്മൂട്ടി കാരണം സത്യന്‍ അന്തിക്കാടിനുണ്ടായ നാണക്കേട്, അടുത്ത സിനിമയുടെ വിജയം മമ്മൂട്ടിയുടെ വെല്ലുവിളി

മമ്മൂട്ടിയുടെ ചോദ്യം കേട്ട് സത്യന്‍ അന്തിക്കാട് ചിരിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ആ ചോദ്യമാണ് 1989ല്‍ പുറത്തിറങ്ങിയ അര്‍ഥം എന്ന ചിത്രത്തിന്റെ വിജയത്തില്‍ കൊണ്ടെത്തിച്ചത്.

മമ്മൂട്ടി കാരണം സത്യന്‍ അന്തിക്കാടിനുണ്ടായ നാണക്കേട്, അടുത്ത സിനിമയുടെ വിജയം മമ്മൂട്ടിയുടെ വെല്ലുവിളി

മമ്മൂട്ടി, ശ്രീനിവാസന്‍, ശരണ്യ പൊന്‍വണ്ണന്‍, മുരളി, ജയറാം, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

മമ്മൂട്ടി കാരണം സത്യന്‍ അന്തിക്കാടിനുണ്ടായ നാണക്കേട്, അടുത്ത സിനിമയുടെ വിജയം മമ്മൂട്ടിയുടെ വെല്ലുവിളി

വേണു നാഗവള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

English summary
Behind the success of Malayalam movie Artham.
Please Wait while comments are loading...

Malayalam Photos

Go to : More Photos