»   » സംവിധായകനും തിരക്കഥാകൃത്തും രഹസ്യ ചര്‍ച്ച നടത്തി, സന്ദര്‍ഭത്തെ സൂപ്പര്‍ഹിറ്റാക്കിയത്

സംവിധായകനും തിരക്കഥാകൃത്തും രഹസ്യ ചര്‍ച്ച നടത്തി, സന്ദര്‍ഭത്തെ സൂപ്പര്‍ഹിറ്റാക്കിയത്

Posted By: Sanviya
Subscribe to Filmibeat Malayalam


കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സന്ദര്‍ഭം. മമ്മൂട്ടി, സുകുമാരന്‍, സരിത, സീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കലൂര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജോയ് തോമസാണ് ചിത്രം നിര്‍മിച്ചത്.

1984ല്‍ പ്രദര്‍ശനത്തിനെത്തിയ സന്ദര്‍ഭം സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ സന്ദര്‍ഭത്തെ ഇത്രയും വലിയ ഹിറ്റാക്കിയതിന് പിന്നില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗമായിരുന്നുവെന്നത്് സംശയമില്ലാത്ത കാര്യമാണ് . ഒരു ഹാപ്പി എന്‍ഡിങ് തീരുമാനിച്ചിരുന്ന സന്ദര്‍ഭം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് ക്ലൈമാക്‌സ് മാറ്റിയാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടി അറിയാതെ

നായകനായ മമ്മൂട്ടി അറിയാതെയാണ് സംവിധായകന്‍ ജോഷിയും തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസും ചേര്‍ന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാറ്റാന്‍ തീരുമാനിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായി എഡിറ്റിങിന്റെ സമയത്താണിത്.

ഹാപ്പി എന്‍ഡിങ് ക്ലൈമാക്‌സ്

ഒരു ഹാപ്പി എന്‍ഡിങ് ക്ലൈമാക്‌സായിരുന്നു തീരുമാനിച്ചിരുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പതിനാറ് നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമായിരുന്നു ക്ലൈമാക്‌സ്. എന്നാല്‍ അത്രയും ഉയരത്തില്‍ നിന്ന് വീഴുന്നയാള്‍ രക്ഷപ്പെടുക എന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയമാണ്. അങ്ങനെ വന്നപ്പോഴാണ് സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിക്കുന്നത്.

മമ്മൂട്ടി മരിക്കണം

ക്ലൈമാക്‌സില്‍ മമ്മൂട്ടി മരിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. എന്നാല്‍ പെട്ടെന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുന്നതിനോട് മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന പേടിയായിരുന്നു ജോഷിയ്ക്കും കലൂര്‍ ഡെന്നീസിനും. അതുക്കൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്നത് വരെ മമ്മൂട്ടിയെ അറിയിക്കേണ്ടന്നും അവര്‍ തീരുമാനിച്ചു.

സൂപ്പര്‍ഹിറ്റായി

ഒരു മെയ് മാസത്തിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ക്ലൈമാക്‌സ് രംഗം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാതെ ജോഷിയും കലൂരും ആദ്യ ഷോ കാണാന്‍ തിയേറ്ററുകളില്‍ എത്തി. എന്നാല്‍ പ്രതീക്ഷിച്ചതിലും വിപരീതമായാണ് സംഭവിച്ചത്. മമ്മൂട്ടി മരിക്കുന്ന ക്ലൈമാക്‌സ് കണ്ട് പ്രേക്ഷകര്‍ നെടുവീര്‍പ്പിട്ട് എണീറ്റ് നിന്ന് കൈയ്യടിച്ചു. മമ്മൂട്ടി സംഭവം അറിഞ്ഞപ്പോഴേക്കും സിനിമ സൂപ്പര്‍ഹിറ്റായി.

English summary
Behind the success of Sandarbham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam