»   »  ബിഹൈന്റ് വുഡ് മികച്ച സഹനടനുള്ള ഗോള്‍ഡ് മെഡല്‍ പൃഥ്വിരാജിന്

ബിഹൈന്റ് വുഡ് മികച്ച സഹനടനുള്ള ഗോള്‍ഡ് മെഡല്‍ പൃഥ്വിരാജിന്

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ പേര് പറഞ്ഞ് അഭിമാനിക്കും. കേരളത്തിലെ ആരാധകര്‍ക്ക് മാത്രമല്ല, കേരളക്കരയുടെ ബോര്‍ഡര്‍ താണ്ടിയും പൃഥ്വിയെ ആരാധകിക്കാന്‍ ആളുകളുണ്ട്.

ബിഹൈന്റ് വുഡ്‌സ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. ഗോള്‍ഡ് മെഡല്‍ കഴുത്തില്‍ അണിഞ്ഞ് നില്‍ക്കുന്ന പൃഥ്വിയുടെ ഫോട്ടോയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന സോഷ്യല്‍മീഡിയ ജീവികളെ ഫേസ്ബുക്കില്‍ കാണാം

prithviraj

കാവ്യ തലൈവ എന്ന ചിത്രത്തിലെ ഗംഭീര അഭിനയം പരിഗണിച്ചാണ് പൃഥ്വിയ്ക്ക് മികച്ച സഹനടനുള്ള ബിഹൈന്റ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ പുരസ്‌കാരം നല്‍കിയത്. വസന്തബാലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.

സിദ്ധാര്‍ത്ഥ് നായകനായെത്തിയ ചിത്ര പോയവര്‍ഷം തമിഴില്‍ റിലീസ് ചെയ്ത മികച്ച ചിത്രങ്ങളിലൊന്നില്‍ ഇടം നേടിയിരുന്നു. ഇവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥ്, വേദിക തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

English summary
Behindwoods Best Supporting Actor Prithviraj for Terrific performance in Kaaviyathalaivan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam