ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല: നമിത പ്രമോദ്
സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ വന്നിട്ട് ഒരുത്തരം തെറ്റിപ്പോയതിന് നമിത പ്രമോദ് ഇനിയൊരു കളിയാക്കാല്‍ സഹിക്കാനില്ല. സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചിട്ടും നടിയ്ക്ക് ഉത്തരം പറയാന്‍ കഴിയാത്തതിലാണ് ആളുകള്‍ കളിയാക്കിയത്. താരത്തിന്റെ ഫേസ്ബുക്ക് കമന്റ് ബോക്‌സിലൊക്കെയായിട്ടായിരുന്നു കളിയാക്കല്‍.
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തില്‍ അതേ കുറിച്ച് നമിതയോട് ചോദിക്കുകയുണ്ടായി. നമിതയ്ക്ക് ആ വിഷയത്തില്‍ അത്ര വലിയ വിഷമമൊന്നുമില്ല. നമ്മുളെന്തെങ്കിലും നല്ലത് ചെയ്താല്‍ അത് വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. ഞാനതിനെ അങ്ങനെ കാണാനാണ് ആഗ്രഹിയ്ക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല
കോടീശ്വരന്‍ പരിപാടിയ്ക്ക് പോയത് നല്ല ഒരു ഉദ്ദേശത്തോടെയായിരുന്നു. അത് സാധിക്കാനും കഴിഞ്ഞു. പക്ഷെ എനിക്ക് പറ്റിയ ഒരു ചെറിയ അബദ്ധമാണ് അതിന്റെ ഉദ്ദേശത്തെ കളങ്കപ്പെടുത്തിയത്- നമിത ചിരിക്കുന്നു.

ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല
പിന്നെ ഈ കളിയാക്കുന്നത് കേള്‍ക്കുന്നതൊന്നും നമിതയ്ക്ക് പുതിയ കാര്യമല്ല. എന്റെ കൂട്ടുകാര്‍ എപ്പോഴും ചെയ്യുന്നതാണ്. ഈ കാര്യമല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് അവരെന്നെ കളിയാക്കും.

ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല
ഞാനിപ്പോള്‍ എല്ലാ വീട്ടിലെയും പരിഹാസ പാത്രമായല്ലോ. പരിപാടി കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി വന്ന് പറഞ്ഞത്രെ, ഇത്തരം കാര്യങ്ങളിലൊന്നും അധികം ശ്രദ്ധകൊടുക്കേണ്ടെന്ന്.

ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല
ഇപ്പോള്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രമാണ് നമിത പ്രമോദ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല
സൗണ്ട് തോമ, വില്ലാളിവീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നമിതയും ദിലീപും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഈ കളിയാക്കലൊന്നും എനിക്ക് പുതമയല്ല
ചിത്രം പൂര്‍ണമായും ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റാണെന്നും ഹാസ്യത്തിന്റെ ഭാഷയിലാണ് പറയുന്നതെങ്കിലും പൂര്‍ണമായും അങ്ങനെ തള്ളിക്കളയേണ്ട വിഷയമല്ല ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും നമിത പ്രമോദ് പറഞ്ഞു.


Click it and Unblock the Notifications











