ഒരു താരപുത്രനായി ജീവിയ്ക്കുക പ്രയാസമാണ്: ദുല്‍ഖര്‍ സല്‍മാന്‍

By Aswathi

മമ്മൂട്ടിയുടെ മകന്‍ എന്ന വിശേഷണത്തോടുകൂടിയാണ് ദുല്‍ഖര്‍ സല്‍മാനെ മലയാളികളും മലയാള സിനിമാ ലോകവും സ്വീകരിച്ചത്. എക്കാലവും ദുല്‍ഖറിനൊപ്പം ആ പേര് ചേര്‍ക്കപ്പെടും. തമിഴ് ഇന്റസ്ട്രിയും മമ്മൂട്ടി സാറിന്റെ മകന്‍ എന്ന ഇമേജാണ് ദുല്‍ഖറിന്.

പിതാവിന്റെ പേര് ഒരിക്കലും ഒരു ഭാരമായതുകൊണ്ടല്ല. എന്നിരിക്കിലും ഒരു താരപുത്രനായി ജീവിയ്ക്കുക എന്നത് പ്രയാസമാണെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. സൗത്ത് ഇന്ത്യന്‍ ഡെയിലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.

dulquar-salman

പ്രശസ്തിയിലിരിക്കുന്ന ഒരാളുടെ മകനായിരിക്കുക തീര്‍ച്ചയായും പ്രയാസമാണ്. ആ വഴിയുള്ള പ്രശസ്തിയാണ് ആദ്യം ലഭിയ്ക്കുന്നത്. പക്ഷെ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ വന്നത് ഒരു പക്ഷെ മമ്മൂട്ടിയുടെ പേരിനൊപ്പമാവാം. സിനിമയില്‍ ഇടം കണ്ടെത്തിയത് തന്റെ കഴിവുകൊണ്ട് തന്നെയാണ്. ഒരു സിനിമയില്‍ അഭിനയ്ക്കുന്നത് തന്റെ അജണ്ടകളോടുകൂടിയല്ലെന്നും ദുല്‍ഖര്‍ പറയുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ് ആണ് അടുത്ത മലയാളം റിലീസ്. രണ്ട് ചിത്രത്തിലും നിത്യ മേനോനാണ് ദുല്‍ഖറിന്റെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X