»   » വയറ് കാണിച്ച് അഭിനയിക്കാന്‍ സംവിധായകന്‍, വേദനയോടെ സെക്‌സി രംഗത്ത് അഭിനയിച്ചതിനെ കുറിച്ച് നടി

വയറ് കാണിച്ച് അഭിനയിക്കാന്‍ സംവിധായകന്‍, വേദനയോടെ സെക്‌സി രംഗത്ത് അഭിനയിച്ചതിനെ കുറിച്ച് നടി

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ അമിതമായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ പലപ്പോഴും വിമര്‍ശിക്കുന്നവരുണ്ട്. സിനിമയില്‍ അവസരങ്ങള്‍ ലഭിയ്ക്കാന്‍ വേണ്ടിയാണ് നായികമാര്‍ കുഞ്ഞുടുപ്പിട്ട് സെക്‌സിയായി അഭിനയിക്കുന്നത് എന്നാണ് വിമര്‍ശനം. എന്നാല്‍ അതിന് പിന്നിലെ സമ്മര്‍ദ്ദത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല.

ബോളിവുഡില്‍ കളം പിടിക്കാന്‍ ടോപ്പ് ലെസായി ഇല്യാന, ഒപ്പം സണ്ണി ലിയോണും!!! ബാദ്ഷാഹോ ടീസര്‍...

പലപ്പോഴും കഥ പറയുമ്പോള്‍ ഉള്ള രംഗങ്ങളൊന്നുമായിരിക്കില്ല ചിത്രീകരിക്കുമ്പോള്‍ ഉണ്ടാവുക. അഡ്വാന്‍സ് വാങ്ങിപ്പോയത് കൊണ്ടും, ചിത്രീകരണം പകുതിയിലേറെ കഴിഞ്ഞു പോയതുകൊണ്ടും ചില നായികമാര്‍ ഇഷ്ടപ്പെടാത്ത രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. അത്തരമൊരു അനുഭവത്തെ കുറിച്ച് നടി ഇല്യാന വെളിപ്പെടുത്തുന്നു.

ആദ്യ കന്നട ചിത്രം

മുബാറകന്‍ എന്ന തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇല്യാന ആ ദുരനുഭവം പങ്കുവച്ചത്. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ആ അനുഭവം ഉണ്ടായത് എന്ന് നടി പറഞ്ഞു.

പാട്ടിന് വേണ്ടി

ദേവദാസു എന്ന ആദ്യത്തെ തെലുങ്ക് ചിത്രത്തിനെതിരെയാണ് ഇല്യാന രംഗത്ത് എത്തിയിരിയ്ക്കുന്നത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പതിനെട്ട് വയസ്സാണ് നടിയുടെ പ്രായം. ഒരു പാട്ട് രംഗത്തിന് വേണ്ടി വയറ് കാണിച്ച് അഭിനയിക്കണം എന്നായിരുന്നുവത്രെ സംവിധായകന്റെ ആവശ്യം.

ആ രംഗം ഇതാണ്

ഇതായിരുന്നു ആ രംഗം. നടിയുടെ ഉദരഭാഗത്ത് ഒരു ശംഖ് വച്ച് വളരെ സെക്‌സിയായി അഭിനയിക്കാനായിരുന്നു സംവിധായകന്റെ ആവശ്യം. മസിലുകള്‍ ഏറെ വേദനിച്ചുകൊണ്ടാണ് ഈ രംഗം അഭിനയിച്ചത് എന്ന് നടി പറയുന്നു.

ഇല്യാന മാത്രമല്ല

വയറ് കാണിച്ച് അഭിനയിക്കാന്‍ സംവിധായകര്‍ പറയുന്നത് തങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസത്തെ കുറിച്ച് വെളിപ്പെടുത്തുന്ന രണ്ടാമത്തെ നടിയാണ് ഇപ്പോള്‍ ഇല്യാന. നേരത്തെ നടി തപ്‌സി പൊന്നൂസും ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

തപ്‌സി പറഞ്ഞത്

ആഴ്ചയകള്‍ക്ക് മുന്‍പായിരുന്നു തപ്‌സി പൊന്നൂസിന്റെ വെളിപ്പെടുത്തല്‍. സംവിധായകന്‍ കെ രാഗവേന്ദ്ര റാവു ഉദരഭാഗം കാണിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടു എന്ന തപ്‌സിയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തു.

English summary
Ileana who was promoting her Bollywood film Mubarakan made a controversial statement in one of the interviews to a Bollywood media. The actress recalled her first Telugu film when she was just 18 years old and said that the director wanted a shell to be on her belly for a particular song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam