യുവനടി സുബര്‍ണ ജഷ് വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...
ബംഗാളി യുവനടി സുബർണ ജഷ് ആത്മഹത്യ ചെയ്തു. 23 വയസായിരുന്നു. ബർദ്വാനിലെ വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിക്കുന്നത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ മരണ കാരണം വ്യക്തമല്ല.

ബർദ്വാൻ സ്വദേശിയായ നടി പഠനത്തിനായി കഴിഞ്ഞ കുറച്ച് നാളുകളായി കൊൽക്കത്തയിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു. നല്ല ഒരു റോൾ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു.
ചെറിയ ടിവി പരമ്പരങ്ങളിലും സിരിയിലുകളിലും അവസരം ലഭിച്ചിരുന്നു. മയൂർപംഘി എന്ന സീരിയലിൽ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാൽ നല്ല അവസരങ്ങൾ ഒന്നും തന്നെ പിന്നീട് താരത്തിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത വിഷമത്തിലായിരുന്നു. തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങി വരുകയായിരുന്നു.


Click it and Unblock the Notifications











