ഋതുപര്‍ണ്ണ സെന്‍ മലയാളത്തില്‍

ഒന്നു രണ്ടു തവണ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി കേരളത്തിലെ പ്രധാനപ്പെട്ട വിനേദസഞ്ചാര കേന്ദ്രങ്ങളായ മുന്നാറിലും അതിരപ്പള്ളിയിലും വന്നിരുന്നു. അന്നേ മലയാള സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നതായി നടി പറയുന്നു.
സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥവീട് എന്ന ചിത്രത്തിന്റ തിരകഥ രചിച്ചിരിക്കുന്നത് എം ടി വാസുദേവന്‍ നായരാണ്. ഒരു കവിത വായിക്കുന്ന പ്രതീതിയാണ് തിരകഥ വായിച്ചപ്പോള്‍ തനിക്ക് ലഭിച്ചതെന്നും ഇത്ര വലിയൊരു ടീമിന്റെ ഭാഗമാകാന്‍ ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഋതുപര്‍ണസെന്‍ പറഞ്ഞു.
ബോളിവുഡില്‍ തിളങ്ങുന്ന താരത്തിന് ഹിന്ദി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നും അതിനാല്‍ ഹിന്ദി സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ താത്പര്യം ബംഗാളി സിനിമകള്‍ ചെയ്യുന്നത് തന്നെയാണെന്നും സെന്‍ പറഞ്ഞു. എല്ലാവരും ശ്രദ്ധിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ആയാല്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും അതുപോലെ നല്ലതായിരിക്കണം അല്ലെങ്കില്‍ കരിയറില്‍ സാമൂഹ്യ സാസ്‌കാരിക മൂല്യങ്ങളെ മുന്‍ നിറുത്തി കൊണ്ടുള്ള ചിത്രങ്ങളാണ് ബംഗാളിയിലും മലയാളത്തിലും നിര്‍മ്മിക്കുന്നത്.
സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും സെന്‍ പറഞ്ഞു. ഇന്ന് ബംഗാളി സിനിമകളും മാറ്റങ്ങള്‍ക്ക വിധേയമായി കൊണ്ടിരിക്കുകയാണെന്നും ബംഗാളില്‍ സ്ത്രീ പ്രാധാന്യമുള്ള കഥകള്‍ക്കാണ് ഇപ്പോള്‍ ട്രന്റ് എന്നും സെന്‍ കൂട്ടി ചേര്‍ത്തു. അടുത്തിടെ താന്‍ അഭിനയിച്ച സിനിമകളായ തീന്‍ കന്യ, ചാരുലത, മുക്തോതര എന്നിവ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും സെന്‍ പറഞ്ഞു.സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥാവീട് എന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. എന്തായാലും മലയാള സിനിമയുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറികൊണ്ടിരിക്കുകയാണെന്നാണ് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.


Click it and Unblock the Notifications











