TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു!!നടിയുടെ മരണത്തിൽ ദുരൂഹത, പിതാവിന്റെ വെളിപ്പെടുത്തൽ
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗാളി നടിയുടെ പായൽ ചക്രവർത്തിയുടെ മരണത്തിൽ ദുരൂഹത. കഴിഞ്ഞ കുറച്ചു ദിലസങ്ങളായി പായൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് അച്ഛൻ പോലീസിനു മൊഴി നൽകി. കൂടാതെ പായലിന്റെ ഈ യാത്രയെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും മാതാപിതക്കൾ പറയുന്നുണ്ട്. ബുധനാഴ്ച രാവിലെയാണ് വടക്കൻ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടൽ മുറിയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്ത രീതിയിലായിരുന്നു മൃതദേഹം ലഭിച്ചത്. എന്നാൽ ബന്ധുക്കളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

സ്വവര്‍ഗ ലൈംഗികത നിയമമാക്കി!! ഷാരൂഖ്-കരണ്‍ ജോഡിക്ക് ആശംസകള്‍, കെആർകെയുടെ ഫേസ്ബുക്ക് പോസ്റ്റ്
മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് പായലിന്റെ പിതാവും ബന്ധുക്കളും വടക്കേ ബംഗാളിലെ സിലിഗുഡിലെത്തിയിരുന്നു. പായലിന്റെ ഇങ്ങോട്ടുള്ള വരവിനെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും, റഞ്ചിയിലേയ്ക്കാണ് പോകുന്നതെന്നുമാണ് തങ്ങളോട് പറഞ്ഞതെന്ന് ബന്ധുക്കൾ പോലീസിനു മൊഴി നൽകി. ഭർത്താവുമായിട്ടുള്ള വേർ പിരിച്ചിൽ നടിയെ കടുത്ത മനസിക സമർദ്ദത്തിലാക്കിയിരുന്നുവെന്നി അച്ഛൻ പറയുന്നു.
ചെളിക്കണ്ടത്തിൽ ഇരുന്ന് നിലവിളിച്ചു!! പേളി ഉൾപ്പെടെ ട്രോളി, ബിഗ്ബോസ് ഹൗസിൽ ഒറ്റപ്പെട്ട് ഷിയാസ്
കൊൽക്കത്ത സ്വദേശിയായ നടി ചൊവ്വാഴ്ച രാവിലെയാണ് ഹോട്ടലിൽ മുറിയെടുക്കുന്നത്. ബുധനാഴ്ച ഗാങ്ടോക്കേലേയ്ക്ക് പോകുമെന്നും പറഞ്ഞിരുന്നതായി ഹോട്ടൽ അധികൃതർ പറയുന്നു. എന്നാൽ പറഞ്ഞ ദിവസം നടി ഹോട്ടൽ വിട്ട് പുറത്തു പോയിരുന്നില്ല. ഇതിനെ തുടർന്ന് പായലിന്റെ റൂമിലേയ്ക്ക് ഹോട്ടൽ ജീവനക്കാർ എത്തുകയായിരുന്നു. വാതിൽ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.