മേരിക്കുട്ടിയിൽ ജയസൂര്യ ഇല്ല മേരിക്കുട്ടി മാത്രമേ ഉള്ളൂ! ചിത്രത്തെക്കുറിച്ച് ബെന്യാമിൻ

By Desk

ഷാജി പപ്പാന്‍, ക്യാപ്റ്റൻ സത്യന്‍, ഒടുവിലിതാ മേരിക്കുട്ടിയും... എന്നും വ്യത്യസ്ത കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന ജയസൂര്യ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജൂണ്‍ 15ന് റിലീസിനെത്തിയ ഞാൻ മേരിക്കുട്ടിയെ ഇരുംകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം കണ്ടവരൊക്കെയും ജയസൂര്യ എന്ന നടന്റെ അഭിനയമികവിനെ പ്രശംസിക്കുകയാണ്...

ട്രാന്‍സ്വിമന്റെ കഥ പറഞ്ഞ ചിത്രം മികച്ച സിനിമയാണെന്ന് സിനിമാമേഖലയിലെ ഒട്ടുമിക്ക പ്രമുഖരും പറഞ്ഞുകഴിഞ്ഞു. ഒടുവിലിതാ ആടുജീവിതം എന്ന നോവലിന്റെ രചയിതാവ് ബെന്യാമിനും മേരിക്കുട്ടിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നു. പുതിയ തലമുറയിലെ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമന്റെ 'ആടു ജീവിതം'എന്ന നോവലിന് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

merykutty pic

മേരിക്കുട്ടിയിൽ' എവിടെയും ജയസൂര്യ ഇല്ല. വെറും മേരിക്കുട്ടി മാത്രമേ ഉള്ളൂ. അത്ര ഉജ്വലമായാണ്‌ ഈ നടൻ കഥാപാത്രത്തെ മനസിൽ ആവഹിച്ചെടുത്തിരിക്കുന്നത്‌. ചിത്രം കണ്ട് ബെന്യാമിൻ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റുകളിലെ വരികളാണിവ.സമൂഹം പാർശ്വവത്‌കരിച്ചു കളഞ്ഞ ഒരുപിടി മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾ ആർജ്ജവത്തോടെ പകർത്തിയെടുത്തിരിക്കുന്നു എന്നത്‌ മാത്രമല്ല ജയസൂര്യയുടെ അഭിനയത്തികവ്‌ വിസ്‌മയത്തോടെ കണ്ടിരിക്കാൻ കൂടി ആ ചിത്രം ' എല്ലാവരും കണ്ടിരിക്കണമെന്നും, ഷാജി പപ്പാനിൽ നിന്ന് ക്യാപ്റ്റൻ സത്യനിലേക്കും അവിടെ നിന്ന് മേരിക്കുട്ടിലേക്കുമുള്ള ജയസൂര്യയുടെ കൂടുമാറ്റ മികവിന്‌ ബിഗ്‌ സല്യൂട്ട്‌ എന്നും പറഞ്ഞാണ് അദ്ധേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Benny Benyamin pic

രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ കൂട്ടുകെട്ടുകള്‍ ഒന്നിച്ചപ്പോഴൊക്കെയും മലയാളസിനിമയ്ക്ക് ലഭിച്ചത് വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ്. അത്തരത്തില്‍ ഒരു ചിത്രം തന്നെയാണ് ഞാന്‍ മേരിക്കുട്ടിയും. വ്യത്യസ്തമായ പേരും ചിത്രത്തിലെ ഗെറ്റപ്പും കൊണ്ട് റിലീസിങ്ങിനുമുന്‍പുതന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെ പോവാനും മടിക്കാത്ത ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മേരിക്കുട്ടി. സ്‌ത്രൈണ സ്വഭാവമുള്ള മേരിക്കുട്ടി എന്ന കഥാപാത്രം ജയസൂര്യയുടെ കൈകളില്‍ ഭദ്രമായിരുന്നു.ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല ട്രാന്‍സ് സെക്ഷ്വല്‍ ആണ്' എന്ന അടയാളെപെടുത്തലുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്‌.ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറില്‍ ജയസൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

merykutty pic

മാസങ്ങള്‍ നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് മേരിക്കുട്ടിയായി ജയസൂര്യ തിയറ്ററില്‍ എത്തിയിരിക്കുന്നത്. സമൂഹം പാർശ്വവത്‌കരിച്ചു കളഞ്ഞ ഒരുപിടി മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾ അവതരിപ്പിച്ച ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.റിലീസ് ചെയ്യ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X