»   » ലാലിന് പിന്നാലെ മമ്മൂട്ടിയും ഫാന്‍സിന്റെ പടത്തില്‍

ലാലിന് പിന്നാലെ മമ്മൂട്ടിയും ഫാന്‍സിന്റെ പടത്തില്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ഫാന്‍സിനൊപ്പം കൈകോര്‍ക്കുന്നു. സ്വന്തം ആരാധകന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് മമ്മൂട്ടി ലാലിന്റെ പാത പിന്തുടരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ നിര്‍മിച്ചത് ലാലിന്റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന പേരില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഒരുക്കുന്നത് താരത്തിന്റെ കടുത്ത ആരാധകനായ ഫൈസല്‍ ലത്തീഫാണ്. എന്നും പുതുമുഖങ്ങള്‍ പ്രോത്സാഹനം നല്‍കിയിട്ടുള്ള മമ്മൂട്ടി ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെയും സമ്മാനിയ്ക്കുകയാണ്.

Mammootty

ഷാജി കൈലാസ്, അന്‍വര്‍ റഷീദ്, രഞ്ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച മാര്‍ത്താണ്ഡനാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ സംവിധായകന്‍.

തൊമ്മനും മക്കളും, അണ്ണന്‍ തമ്പി, പോത്തന്‍ വാവ, ചട്ടമ്പിനാട്, തുടങ്ങിയ മമ്മൂട്ടി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. അച്ചാപ്പു ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഇത്തവണത്തെ മമ്മൂട്ടിയുടെ ഓണം റിലീസായിരിക്കും.

പ്രതീക്ഷയുണര്‍ത്തുന്ന ഒരുപിടി സിനിമകളുടെ അണിയറയിലാണ് മമ്മൂട്ടി. ലാല്‍ജോസിന്റെ ഇമ്മാനുവല്‍ നടന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കടയിലേക്കാണ് മമ്മൂട്ടിയുടെ യാത്ര. ഇതിന് ശേഷം രഞ്ജിത്തിന്റെ ലീല, തുടര്‍ന്നായിരിക്കും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായി മമ്മൂട്ടി അവതരിയ്ക്കുക.

English summary
Scenarist Benny P Nayarambalam is busy scripting his new film that has been titled ‘Deivathinte Swantham Cleetus’,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam