»   » ലാലേട്ടന്റെ മൈക്കിള്‍ ഇടിക്കുളയ്ക്ക് വെളിപ്പെടുത്താത്ത രഹസ്യം ഇനിയുമുണ്ട്!ക്ലൈമാക്‌സിലാണ് ട്വിസ്റ്റ്

ലാലേട്ടന്റെ മൈക്കിള്‍ ഇടിക്കുളയ്ക്ക് വെളിപ്പെടുത്താത്ത രഹസ്യം ഇനിയുമുണ്ട്!ക്ലൈമാക്‌സിലാണ് ട്വിസ്റ്റ്

By: Teresa John
Subscribe to Filmibeat Malayalam

ലാലേട്ടന്റെ അടുത്ത് വരാനിരിക്കുന്ന സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'വെളിപ്പാടിന്റെ പുസ്തകം' ഓണത്തിന് റിലീസിനെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. പക്ഷെ റിലീസ് മാറ്റിയിരിക്കുകയാണ്.

ബാഹുബലിക്ക് ശേഷം റാണ ദഗ്ഗുപതി സിനിമ ഉപേക്ഷിച്ചോ? ഇപ്പോഴത്തെ പരിപാടി ഇതാണ്!!!

സിനിമയിലെ ലാലേട്ടന്റെ ലുക്ക് പുറത്ത് വന്നിരുന്നെങ്കിലും ഇനിയും വെളിപ്പെടുത്താനിരിക്കുന്ന കാര്യങ്ങളുണ്ടെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരന്പലം വെളിപ്പെടുത്തിയിരിക്കുകയാണ്.

 mohanlal-velipadinte-pusthakam-look

മോഹന്‍ലാല്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദേവദൂതന്‍ ചിത്രത്തിലെ ലുക്കുമായി സാമ്യമുള്ളതായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്. അതൊരു പഴയ ലുക്കാണെങ്കിലും സിനിമയുടെ കൈമ്ലമാക്‌സിലെ 20 മിനുറ്റിട്ടില്‍ ലാലേട്ടന്‍ പുതിയൊരു ഗെറ്റാപ്പിലെത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ പേരുള്ളവര്‍ ഒന്ന് കരുതിയിരുന്നോ നാളെ ചിലപ്പോള്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഷാരുഖ് ഖാന്‍ ഉണ്ടാവും!!

രണ്ടാം പകുതിയിലെ ഫ്ളാഷ് ബാക്കില്‍ മീശ മാത്രമുള്ള കിടു ലുക്കിലുള്ള മോഹന്‍ലാലായിരിക്കും വരിക എന്നാണ് ബെന്നി വ്യക്തമാക്കുന്നത്. പുറത്ത് വന്ന ലുക്കില്‍ നീണ്ട മുടി, താടി, കണ്ണട, ഇവയെക്കൊപ്പം കുര്‍ത്തയുമാണ് മോഹന്‍ലാലിന്റെ വേഷം. എന്നാല്‍ അതൊക്കെ അവസാനമാവുമ്പോള്‍ മാറും എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്.

English summary
Benny P. Nayarambalam reveals Mohanlal's look from Lal Jose’s Velipadinte Pustakam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam