ദശമൂലം ദാമു ഞാന്‍ എഴുതി തരട്ടെ? ശ്യാം പുഷ്‌കരന്റെ ചോദ്യത്തിന് ബെന്നി പി നായരമ്പലത്തിന്റെ മറുപടി
സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഹാസ്യ കഥാപാത്രങ്ങളിലൊന്നാണ്. സിനിമ ഇറങ്ങിയ സമയത്ത് ലഭിക്കാത്തത്ര സ്വീകാര്യതയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ദാമുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണവാളനും രമണനും ശേഷം ട്രോള്‍ ലോകത്ത് കിരീടം വെച്ച രാജാവ് കൂടിയാണ് ദശമൂലം ദാമു.

ദാമുവിനെ നായകനാക്കിയുളള സിനിമ വരുമെന്ന് അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഷാഫി തന്നെ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. കഴിഞ്ഞ ദിവസം ദശമൂലം ദാമുവിന് തിരക്കഥ ഒരുക്കാന്‍ ശ്യാം പുഷ്‌കരന്‍ അനുവാദം ചോദിച്ച കാര്യം ബെന്നി പി നായരമ്പലം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സിനിമ പാരഡൈസോ ക്ലബ് അവാര്‍ഡിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എന്നാല്‍ ആ സിനിമ തനിക്ക് തന്നെ എഴുതണമെന്ന മറുപടിയാണ് ബെന്നി പി നായരമ്പലം ശ്യാം പുഷ്‌കരന് നല്‍കിയത്. നായകനായുളള ദശമൂലം ദാമുവിന്റെ വരവിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും ദാമുവായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.


Click it and Unblock the Notifications











