അടുത്ത കാഞ്ചനമാല ആരാണ്? നിവിന്റെയും മേജര്‍ രവിയുടെയും സിനിമയ്ക്ക് കഥയുമായി ബെന്നി പി നായരമ്പലം!
മേജര്‍ രവി സംവിധാനം ചെയ്ത പട്ടാള സിനിമകള്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളതെങ്കില്‍ ഇനി അതല്ലാതെ ഒരു സിനിമ വരികയാണ്. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ മേജര്‍ രവി സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും കാലം മോഹന്‍ലാലിനെ നായകനാക്കിയിരുന്ന മേജര്‍ രവി ഇത്തവണ നിവിന്‍ പോളിയെ ആണ് നായകനാക്കുന്നത്.
അടുത്തതായി മേജര്‍ രവി സംവിധാനം ചെയ്യുന്നത് റൊമാന്റിക് മൂവിയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ട്രോളുകളുടെ പൊടിപ്പൂരമായിരുന്നു. പ്രണയത്തിന് വേണ്ടി എന്തിനും താന്‍ തയ്യാറാണെന്നും അതാണ് ഒരു റൊമാന്റിക് സിനിമയെടുക്കാന്‍ കാരണമെന്നും മേജര്‍ രവി ആദ്യം തന്നെ പറഞ്ഞിരുന്നു.

ഇനിയും പേരിട്ടിട്ടില്ലെങ്കിലും സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. ജോമോന്‍ ടി ജോണ്‍, വിനോദ് ഷെര്‍ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നിവിന്റെ തിരക്കുകളാണ് സിനിമ വൈകാന്‍ കാരണം. ഗോപി സുന്ദറായിരിക്കും സിനിമയ്ക്ക്് സംഗീതമൊരുക്കുന്നത്. നിവിന്‍ പോളി അല്ലാതെ മറ്റ് ആരൊക്കെയാണ് സിനിമയിലെ താരങ്ങള്‍ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല..
ആദ്യമായിട്ടാണ് താന്‍ ഒരു റൊമാന്റിക് സിനിമ ചെയ്യുന്നത്. തന്റെ സിനിമ പറയുന്നതൊരു ലവ് സ്റ്റോറിയാണെന്നും അത് ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെന്നും മേജര്‍ രവി വ്യക്തമാക്കിയിരുന്നു. പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് നമ്മള്‍. അതിനാല്‍ സിനിമയുടെ ഇതിവൃത്തമാകുന്നതും അതു തന്നെയാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











