For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപേക്ഷകളും പ്രാര്‍ത്ഥനയും പോര! എട്ടുനിലയില്‍പ്പൊട്ടിയ നീരാളി ഇനി തിരിച്ചുകേറില്ലെന്ന്! കാണൂ!

  |

  ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയും മോഹന്‍ലാലും കൈകോര്‍ത്തപ്പോള്‍ ക്ലാസ് ഐറ്റമാവും പുറത്തിറങ്ങുന്നുതെന്നായിരുന്നു സിനിമാപ്രേമികളുടെ പ്രതീക്ഷ. ഇന്ത്യന്‍ സിനിമയുടെ തന്നെ വിസ്മയ താരങ്ങളിലൊരാളായ മോഹന്‍ലാല്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ബോക്‌സോഫീസ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ഐറ്റം കിടിലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇടയ്‌ക്കെവിടെയോ വെച്ച് ഈ പ്രതീക്ഷ തെറ്റുകയും സിനിമയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്നുള്ള വിലയിരുത്തലുകളിലാണ് സോഷ്യല്‍ മീഡിയ. നീരാളി പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ചും ചര്‍ച്ചകളെക്കുറിച്ചുമാണ് പറഞ്ഞുവന്നത്.

  പേളി മാണി പാടിയപ്പോള്‍ സംഭവിച്ചത്? ഇതിലും മികച്ച പണി ഇനി കിട്ടാനില്ല! വീഡിയോ ഉണ്ട് കേട്ടോ!

  മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ മോഹന്‍ലാല്‍ എത്തിയത്. നേരത്തെ നിരവധി തവണ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും മാറ്റിവെച്ച അവസ്ഥയായിരുന്നു. നാളുകള്‍നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രമെത്തിയത്. മലയാള സിനിമയെ ഒന്നടങ്കം വുഴുങ്ങാനെത്തുന്ന നീരാലി എന്ന തരത്തിലായിരുന്നു സിനിമയുടെ പ്രചാരണം. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് ഇതിന് വിപരീതമായ കാര്യമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തന്റെ തന്നെ ഒരൊറ്റ റെക്കോര്‍ഡ് പോലും തകര്‍ക്കാനോ കലക്ഷനിലെ സ്ഥിരത നിലനിര്‍ത്താനോ താരത്തിന് കഴിഞ്ഞില്ലെന്നും വാദങ്ങളുണ്ട്. സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. അതിനിടയിലാണ് സിനിമ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെന്നി പുതുക്കേരില്‍ എത്തിയത്. പെന്തക്കോസ്ത് വിഭാഗത്തിലെ പാസ്റ്ററായ ഇദ്ദേഹത്തിന്റെ കുറിപ്പിനെ കൊന്നുകൊല വിളിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അപേക്ഷകളും പ്രാര്‍ത്ഥനയും പോര! എട്ടുനിലയില്‍പ്പൊട്ടിയ നീരാളി ഇനി തിരിച്ചുകേറില്ലെന്ന്! കാണൂ!

  മെഗാഹിറ്റാവാന്‍ പ്രാര്‍ത്ഥിച്ചിരുന്നു

  മെഗാഹിറ്റാവാന്‍ പ്രാര്‍ത്ഥിച്ചിരുന്നു

  ഐപിസി കേരള സ്റ്റേറ്റ് ട്രെഷററായ ബ്രദര്‍ ജോയി താനുവേലിയുടെ മകന്റെ സിനിമ നീരാളി റിലീസ് ചെയ്തതതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഈ സിനിമ മെഗാഹിറ്റാവാനായി പ്രാര്‍ത്ഥിച്ചിരുന്നു. പെന്തക്കോസ്തുകാരുടെ വേര്‍ഷിപ്പ് ലീഡറായ സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. എല്ലാ വിശ്വാസികള്‍ക്കും മാതൃകയാവാനും നല്ല സിനിമയെടുക്കാന്‍ പ്രചോദനമാവുകയും ചെയ്യട്ടെയെന്നാണ് ബെന്നി പുതുക്കേരില്‍ കുറിച്ചിട്ടുള്ളത്.

  സോഷ്യല്‍ മീഡിയയിലെ പ്രതികരണം

  സോഷ്യല്‍ മീഡിയയിലെ പ്രതികരണം

  നീരാളി വിജയിപ്പിക്കണമെന്നാഹ്വാനം ചെയ്തുള്ള കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തത്. ഇത്തരത്തിലുള്ള പോസ്റ്റുകളെ ഒരുതരത്തിലും പ്രമോട്ട് ചെയ്യരുതെന്ന തരത്തിലാണ് പലരും പ്രതികരിച്ചിട്ടുള്ളത്. ജയപരാജയങ്ങള്‍ അതാത് സിനിമയുടെ മികവിനെ ആശ്രയിച്ചായിരിക്കുമെന്നാണ് പലരപം കമന്റ് ചെയ്തിട്ടുള്ളത്. മോശം സിനിമകള്‍ ബോക്‌സോഫീസില്‍ എട്ട് നിലയില്‍പ്പൊട്ടിയ സംഭവങ്ങള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. നീരാളി അത്രയ്ക്ക് മോശമല്ലല്ലോയെന്ന ആശ്വാസത്തിലാണ് മറ്റ് ചിലര്‍.

  മോഹന്‍ലാലിന്റെ പ്രതിഫലം മാത്രം

  മോഹന്‍ലാലിന്റെ പ്രതിഫലം മാത്രം

  ഈ സിനിമയ്ക്കായി ആകെ ചിലവായ പണം മോഹന്‍ലാലിന്റെ പ്രതിഫലം മാത്രമായിരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ്. സിനിമ കണ്ടപ്പോള്‍ തോന്നിയ പ്രധാന കാര്യങ്ങളിലൊന്നായിരുന്നു ഇതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ തന്നെ ചിത്രത്തിന് മുടക്ക് മുതല്‍ തിരിച്ചുകിട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോടികള്‍ നല്‍കിയാണ് സിനിമയുടെ സാറ്റലൈറ്റ് വിറ്റുപോയത്.

  മതവും സിനിമയും കൂട്ടിക്കുഴയ്ക്കുന്നു

  മതവും സിനിമയും കൂട്ടിക്കുഴയ്ക്കുന്നു

  മതവും സിനിമയും കൂട്ടിക്കുഴയ്ക്കുന്ന തരത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കരുതെന്നാണ് മറ്റൊരാളുടെ കമന്റ്. സിനിമയുടെ ടെലിവിഷനുമൊന്നും കാണരുതെന്ന് പറഞ്ഞ് നടന്നവരാണ് ഇപ്പോള്‍ സിനിമാപ്രമോഷന് വേണ്ടി നടക്കുന്നതെന്ന തരത്തിലുള്ള രൂക്ഷവിമര്‍ശനവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റിനെ സോഷ്യല്‍ മീഡിയ കീറിമുറിച്ചത്.

  നീരാളിക്ക് ഇത്രയും ഗതികേടോ?

  നീരാളിക്ക് ഇത്രയും ഗതികേടോ?

  നീരാളിക്ക് ഇത്രയും ഗതികേടില്ലെന്നാണ് മറ്റുചിലരുടെ കണ്ടെത്തല്‍. പ്രാര്‍ത്ഥനയുടെ കുറവ് കൊണ്ടാമെന്ന് തോന്നുന്നു സിനിമ എട്ട് നിലയില്‍പ്പൊട്ടിയത്. കുരുവിളയുടെ കാശും പോയി എന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. നെഗറ്റീവ് കമന്റുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മോഹന്‍ലാല്‍ കാറിനുള്ളിലും പ്രേക്ഷകര്‍ തിയേറ്ററിലുംകുരുങ്ങിപ്പോയ അവസ്ഥയായിരുന്നു നീരാളിയില്‍ സംഭവിച്ചതെന്നായിരുന്നു മറ്റുചിലരുടെ വിലയിരുത്തല്‍.

  സര്‍വൈവല്‍ ത്രില്ലറിനെ ഏറ്റെടുത്തതില്‍ സന്തോഷം

  സര്‍വൈവല്‍ ത്രില്ലറിനെ ഏറ്റെടുത്തതില്‍ സന്തോഷം

  പുതിയ സിനിമയായ നീരാളിയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്. ആ പോസ്റ്റിന് കീഴിലും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയുടെ കഥ താങ്കള്‍ നേരിട്ട് കേട്ടിരുന്നോയെന്നാണ് ഒരാളുടെ ചോദ്യം. പ്രതികൂല കാലാവസ്ഥയായിട്ടും തിയേറ്ററുകളിലേക്കെത്തിയവരോട് നന്ദി പറഞ്ഞാണ് മറ്റൊരാള്‍ കമന്റ് കൊടുത്തിട്ടുള്ളത്.

  ഫേസ്ബുക്ക് പോസ്റ്റ് കാണാം

  ബെന്നി പുതുക്കേരിലിന്റെ പോസ്റ്റ് കാണാം.

  English summary
  Benny Puthukkeril facebook post about Mohanlal's neerali.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X