»   » സിമ അവാര്‍ഡ്, മോഹന്‍ലാല്‍ മികച്ച നടന്‍, തമിഴിലും മലയാളത്തിലും നയന്‍താരയ്ക്ക് രണ്ട് അവാര്‍ഡ്

സിമ അവാര്‍ഡ്, മോഹന്‍ലാല്‍ മികച്ച നടന്‍, തമിഴിലും മലയാളത്തിലും നയന്‍താരയ്ക്ക് രണ്ട് അവാര്‍ഡ്

By: സാൻവിയ
Subscribe to Filmibeat Malayalam

അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സിമ അവാര്‍ഡ് പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ മികച്ച നടനായി പ്രഖ്യാപിച്ചു. വൈശാഖ് സംവിധാനം ചെയ്ത് മികച്ച പ്രേക്ഷക അഭിപ്രായം നേടിയ പുലിമുരുകനിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ മലയാളത്തിലെ മികച്ച നടനായി പ്രഖ്യാപിച്ചത്. മുമ്പ് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ ഫിലിം അവാര്‍ഡില്‍ ചിത്രത്തിലെ അഭിനയത്തിലൂടെ മോഹന്‍ലാലിനെ മികച്ച നടടനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

മലയാളത്തില്‍ നയന്‍താരയെ മികച്ച നടിയായി തിരഞ്ഞെടുത്തു. എകെ സാജന്‍ സംവിധാനം ചെയ്ത പുതിയനിയമം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് നടിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. അതേസമയം തമിഴിലും നയന്‍താര തന്നെയാണ് മികച്ച നടി. ഇരുമുഖത്തിലെ അഭിനയത്തിനാണ് നയന്‍താരയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

mohanlal-03

നവാഗത സംവിധായകന്‍ ജോണ്‍ പോളിനെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗപ്പി എന്നി ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് അവാര്‍ഡ്. ഷെയിം നിഗംമാണ് പുതുമുഖ നടന്‍. രജിഷാ വിജയനെ പുതുമുഖ നടിയായി തിരഞ്ഞെടുത്തു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നിവിന്‍ പോളി നേടി.

മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ആശാ ശരത്തിനാണ്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആശ ശരത്തിനുള്ള അവാര്‍ഡ്. സഹനടനുള്ള അവാര്‍ഡ് രഞ്ജി പണിക്കരിനാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവാര്‍ഡ്. സഹനടി ലക്ഷ്മി രാമകൃഷ്ണനാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

തമിഴില്‍ ശിവകാര്‍ത്തികേയനെയാണ് മികച്ച നടനായി തിരഞ്ഞെടുത്തത്. റെമോ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് അവാര്‍ഡ്. ഇരുദി സുട്രുവാണ് മികച്ച ചിത്രം. അറ്റ്‌ലിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.

English summary
Best actor siima award function.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam