2013ലെ മികച്ച പുതുമുഖ താരങ്ങള്‍

By Lakshmi

മലയാളസിനിമ പലമാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2013. ഇതുവരെ മറ്റൊരു വര്‍ഷത്തിലും ഉണ്ടാകാത്തത്രയും ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. അതില്‍ത്തന്നെ പുതുമുഖങ്ങള്‍ സംവിധാനം ചെയ്തതും പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തിയതുമായ ചിത്രങ്ങളെ എണ്ണം വളരെയേറെയാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള പുതുമുഖങ്ങളെ പ്രേക്ഷകരും ചലച്ചിത്രലോകവും ഒരേപോലെ സ്വീകരിച്ചിട്ടുണ്ട്.

ആദ്യചിത്രത്തിലൂടെ തന്നെ കഴിവുതെളിയിച്ച സംവിധായകരും നടന്മാരും നടിമാരും ഈ വര്‍ഷം മലയാളത്തിലുണ്ടായിട്ടുണ്ട്. പുതുമയേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍, കഥപറയലിലും ക്ലൈമാക്‌സിലും പരീക്ഷങ്ങള്‍ നടത്തിയ ചിത്രങ്ങള്‍ എന്നുവേണ്ട എല്ലാം കൊണ്ടും പുതുമകള്‍ നിറഞ്ഞൊരു വര്‍ഷമായിരുന്നു മലയാളസിനിമയെ സംബന്ധിച്ച് 2013. ഈ വര്‍ഷം ഒട്ടേറെ പുതുമുഖ നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചിലരെ വളരെ പെട്ടെന്നാണ് സിനിമ സ്വീകരിച്ചത്. പുതുമുഖമായി എത്തിയവരില്‍ ചിലര്‍ക്ക് വളരെ പെട്ടെന്നാണ് രണ്ടും മൂന്നും ചിത്രങ്ങള്‍ ലഭിച്ചത്. നടന്മാരുടെ കാര്യമെടുത്താലും അങ്ങനെ തന്നെ. ഈ വര്‍ഷത്തെ മികച്ച പുതുമുഖങ്ങള്‍ ആരൊക്കെയെന്ന് കാണാം.

നൈല ഉഷ

2013ലെ മികച്ച പുതുമുഖ താരങ്ങള്‍

പുതുമുഖ നടിയുടെ കാര്യം പറയുമ്പോള്‍ ആദ്യം പറയേണ്ട പേര് നൈല ഉഷയുടേത് തന്നെയാണ്. ദുബയില്‍ റേഡിയോ ജോക്കിയായ നൈല കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യചിത്രത്തിലൂടെ മികച്ച അഭിപ്രായം നേടിയ നൈല പിന്നീട് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലും നായികയായി. ഇതിന് പിന്നാലെ മോഹന്‍ലാല്‍ നായകനാകുന്ന രസം എന്ന ചിത്രത്തിലേയ്ക്കും നൈല കരാറായിക്കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍

2013ലെ മികച്ച പുതുമുഖ താരങ്ങള്‍


നടനും സംവിധായകനും തിരക്കഥാകൃത്തുമായ അച്ഛന്റെയും ഓള്‍ റൗണ്ടറായ ജ്യേഷ്ഠന്റെയും പാതപിന്തുടര്‍ന്നാണ് ധ്യാന്‍ സിനിമയിലെത്തിയിരിക്കുന്നത്. തിരയെന്ന ആദ്യ ചിത്രത്തിലൂടെതന്നെ മികച്ച പുതുമുഖതാരമെന്ന് പേരെടുക്കാന്‍ ധ്യാനിന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുള്ള താരമാണ് ധ്യാന്‍.

അപര്‍ണ ഗോപിനാഥ്

2013ലെ മികച്ച പുതുമുഖ താരങ്ങള്‍

എബിസിഡി എന്ന ചിത്രം സമ്മാനിച്ച താരമാണ് അപര്‍ണ. ഇതിന് പിന്നാലെ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അപര്‍ണ അഭിനയിച്ചു. ഇപ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിങ് 2, ബോബന്‍ സാമുവലിന്റെ ജയസൂര്യ ചിത്രം എന്നിവയിലാണ് അപര്‍ണ അഭിനയിച്ചുവരുന്നത്.

ജേക്കബ് ഗ്രിഗറി

2013ലെ മികച്ച പുതുമുഖ താരങ്ങള്‍

സിനിമയില്‍ ജേക്കബ് ഗ്രിഗറി പുതുമുഖമാണെങ്കിലും അക്കരക്കാഴ്ചകള്‍ എന്ന അമേരിക്കന്‍ മലയാളികളുടെ ടിവി പരമ്പര കണ്ടവര്‍ക്കൊന്നും ജേക്കബ് ഒരു പുതുമുഖമല്ല. എബിസിഡി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച ജേക്കബിന്റെ പുതിയ ചിത്രം ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന 1983 എന്ന ചിത്രത്തിലും സലാല മൊബൈല്‍സ് എന്ന ചിത്രത്തിലും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

കീര്‍ത്തി മേനക

2013ലെ മികച്ച പുതുമുഖ താരങ്ങള്‍

ആരും കൊതിയ്ക്കുന്ന അരങ്ങേറ്റമാണ് മലയാളത്തില്‍ കീര്‍ത്തിയ്ക്ക് ലഭിച്ചത്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ഗീതാഞ്ജലിയില്‍ നായികയായി എത്തിയ കീര്‍ത്തി രണ്ടാമതായി കരാര്‍ ഒപ്പുവച്ചിരിക്കുന്ന ചിത്രം റാഫിയുടെ റിങ് മാസ്റ്ററാണ്. നടി മേനകയുടെയും സുരേഷ് മേനോന്റെയും മകളായ കീര്‍ത്തിയും മലയാളത്തിന്റെ ഭാവിവാഗ്ദാനമാണ്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X