»   » തിയേറ്റര്‍ ഇളക്കിമറിച്ച ബാഹുബലിയിലെ ആ രംഗത്തിന്റെ മുഴുവന്‍ ഭാഗവുമുള്ള എച്ച് ഡി വീഡിയോ.. കാണൂ

തിയേറ്റര്‍ ഇളക്കിമറിച്ച ബാഹുബലിയിലെ ആ രംഗത്തിന്റെ മുഴുവന്‍ ഭാഗവുമുള്ള എച്ച് ഡി വീഡിയോ.. കാണൂ

By: Rohini
Subscribe to Filmibeat Malayalam

ആയിരം കോടി ക്ലബ്ബും പിന്നിട്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ കണ്‍ക്ലൂഷന്‍. പ്രഭാസും അനുഷ്‌ക ഷെട്ടിയും റാണ ദഗ്ഗുപതിയും രമ്യ കൃഷ്ണനുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രം എല്ലാതരം പ്രേക്ഷരെയും ഭാഷക്കാരെയും സംതൃപ്തിപ്പെടുത്തുന്നു.

അഹങ്കാരമായിരുന്നോ.. ബാഹുബലിയിലെ ദേവസേനയുടെ വേഷം തേടി വന്നിട്ടും നയന്‍ ഉപേക്ഷിക്കാന്‍ കാരണം?

തിയേറ്ററിനെ ഇളക്കി മറിച്ച ഒരു രംഗമുണ്ട്. ആരാധകരെ കോരിത്തരിപ്പിച്ച ആ രംഗത്തിലെ സംഭാഷണം കൈയ്യടിയുടെയും ആര്‍പ്പുവിളിയുടെയും ശബ്ദം കൊണ്ട് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിയാത്തവര്‍ക്കിതാ, ആ രംഗത്തിന്റെ എച്ച് ഡി വീഡിയോ.. കാണാം

ഏതായിരുന്നു രംഗം

ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച ഭടന്റെ കൈ വിരലുകള്‍ മുറിച്ചുമാറ്റിയ ദേവസേനയെ പല്‍വാല്‍ ദേവ വിചാരണ ചെയ്യുന്നതും, സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ ബാഹുബലി പെണ്ണിന്റെ ശരീരം തൊടാന്‍ ശ്രമിച്ചതിന് ഭടന്റെ തല അറുത്ത് മാറ്റുന്നതുമാണ് രംഗം.

കണ്ടില്ലെന്നും കേട്ടില്ലെന്നും

കാലികാലത്ത് ഏറ്റവും പ്രസക്തിയുള്ള രംഗമാണിത്.. ശരീരം തൊട്ട പുരുഷന്റെ വിരല്‍ വെട്ടുന്നത് തെറ്റി, വെട്ടേണ്ടത് തലയാണെന്ന് പറയുന്ന ബാഹുബലിയുടെ നീതി ഇന്ത്യന്‍ സുപ്രീം കോടതിയും കാണണം എന്നാണ് പ്രേക്ഷകാഭിപ്രായം. പലര്‍ക്കും ഈ രംഗം ശരിയ്ക്ക് കാണാനും കേള്‍ക്കാനും കഴിഞ്ഞില്ല എന്ന പരാതിയുണ്ട്.

മാസ്മരികാഭിനയം

പ്രഭാസിന്റെയും അനുഷ്‌കയുടെയും റാണയുടെയും അഭിനയമികവാണ് ഈ രംഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. പ്രണയവും കോപവും കടമയും പ്രേക്ഷകര്‍ക്ക് ബാഹുബലിയില്‍ കാണാന്‍ കഴിയുന്നതും ഈ രംഗത്താണ്..

കാണൂ..

പ്രേക്ഷകരെ കോരിത്തരിപ്പിച്ച ആ വീഡിയോ കാണാം. അര്‍ജ്ജുന്‍ ലാമ എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

English summary
Best and Epic Scene in Baahubali2
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam