സിനിമക്കപ്പുറം വളർന്ന സൗഹൃദങ്ങൾ!! മലയാള സിനിമയിലെ മികച്ച സുഹൃത്തുക്കൾ
ഓഫ് സ്ക്രീൻ സൗഹൃദമാണ് പലപ്പോഴും ഓൺസ്ക്രീനിൽ ഹിറ്റുകൾ സമ്മാനിക്കുന്നത്. മലയാള സിനിമയിൽ താരങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. പലപ്പോഴും ഇവരുടെ സൗഹൃദത്തിന്റെ റിസൾട്ടാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. മലയാള സിനിമയിൽ സൗഹൃദ കൂട്ട്കെട്ടിന് പഞ്ഞമില്ല. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുമ്പോൾ മലയാള സിനിമയിലെ ഹിറ്റ് സുഹൃത്തുക്കൾ ഇവരാണ്.

മലയാള സിനിമയ്ക്ക് മികച്ച സിനിമകൾ സംഭവന ചെയ്ത കൂട്ടക്കെട്ടാണ് മോഹൻലാൽ- പ്രിയദർശൻ. ഇവരുടെ സൗഹൃദത്തിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ സൗഹൃദം ഇന്നും തുടർന്നു പോകുകയാണ്. മലയാള സിനിമയിലെ ഹിറ്റ് കൂട്ട്ക്കെട്ടിനെ കുറിച്ച് ചോദിച്ചാൽ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത് ഇവരുടെ പേരാകും..

ഒരു കാലത്ത് മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ട്ക്കെട്ടായിരുന്നു സുരേഷ് ഗോപി-ഷാജി കൈലാസ് . ഈ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തന്നെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. ഓൺ സ്ക്രീനിലെ ഇവരുടെ സൗഹൃദം ഓഫ് സ്ക്രിനിലും അങ്ങനെ തന്നെയാണ്. തന്നിലുള്ളിലെ സംവിധായകനെ ആദ്യമായി തിരിച്ചറിഞ്ഞത് സുരേഷ് ഗോപിയാണെന്ന് ഷാജി കൈലാസ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്.

മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കൂട്ട്ക്കെട്ടാണ് ദിലീപ്- ലാൽ ജോസ്. സഹസംവിധായകനിൽ നിന്നാണ് ദിലീപ് തന്റെ സിനിമ കരിയർ ആരംഭിച്ചത്. കമലിനോടൊപ്പം പ്രവർത്തിച്ചിരുന്ന കാലം മുതൽ തുടങ്ങിയ സൗഹൃദമായിരുന്നു ഇവരുടേത്. പിന്നീട് ലാൽ ജോസ് സംവിധായകനായും ദിലീപ് നടനുമായി വെള്ളിത്തിരയിൽ തിളങ്ങി. നിരവധി ഹിറ്റുകളായിരുന്നു ഈ കൂട്ട്ക്കെട്ടിൽ പിറന്നത്. ദിലീപിന്റേയും ലാൽ ജോസിന്റേയും കരിയറിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മീശമാധവൻ.

സിനിമയിലെ സമകാലികരാണ് ദുൽഖർ സൽമ്മാനും സണ്ണി വെയിനും. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും വെളളിത്തിരയിൽ എത്തിയത്. പിന്നീട് ഈ ജോഡിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണിവെയ്നാണ്. അശോകന്റെ ആദ്യ രാത്രി എന്നാണ് ചിത്രത്തിന്റെ പേര്. ഉടൻ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും.

മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് അജു വർഗീസ് - നിവിൻ പോളി. വിനീത് ശ്രീനിവാസൻ ചിത്രമായ മലർവാടി ആട്സ്ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഈ കോമ്പോയിൽ പുറത്തു വന്ന ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത അജുവർഗീസ് നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായികനായി എത്തുന്നത്.

വിനീത് -ഷാൻ റഹ്മാൻ കൂട്ട്ക്കെട്ട്
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഹിറ്റ് ഗാനങ്ങളായിരുന്നു സംഭാവന ചെയ്തത്. നടൻ , സംവിധായകൻ, ഗായകൻ എന്നി നിലയിൽ വിനീത് കുതിക്കുമ്പോൾ തനിയ്ക്കെപ്പം ഷാനേയും കൂടെ കൂട്ടിയിരുന്നു. വിനീത് സംവിധാനം ചെയ്ത ചിത്രങ്ങൾക്കായി മികച്ച പാട്ടുകൾ ഒരുക്കിയത് ഷാൻ റഹ്മാനായിരുന്നു. അതുപോലെ ഷാനിന്റെ സംഗീതത്തിൽ വിനീത് മികച്ച ഗാനങ്ങൾ പാടിയിരുന്നു.


Click it and Unblock the Notifications











