twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2011-താരങ്ങള്‍ മങ്ങി; പ്രതിഭകള്‍ തിളങ്ങി

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/news/best-of-malayala-cinema-2011-2-aid0166.html">Next »</a></li></ul>

    Salim Kumar
    പിന്നിട്ട വര്‍ഷം മലയാളത്തിനു നല്കിയ സംവിധായകരാണ് സലീം അഹമ്മദ്.സമീര്‍താഹിര്‍, മാധവ് രാംദാസ് എന്നിവര്‍. ഏറ്റവും കൂടുതല്‍ നവാഗത സംവിധായകര്‍ രംഗത്തെത്തിയപ്പോള്‍ അടയാളപ്പെടുത്തപ്പെട്ടവര്‍ വളരെ കുറച്ചുമാത്രം. സംവിധായകന്റെ ഔദ്യോഗിക തൊപ്പി രഞ്ജിത്തിന്റെ ശിരസ്സില്‍ ഭദ്രം. സിനിമപറയുന്ന രീതിയ്ക്കും പ്രമേയം കണ്ടെത്തുന്നതിലും രഞ്ജിത് നടത്തിയിരിക്കുന്ന മുന്നേറ്റം കച്ചവടത്തിലും കലയിലും തോളോട് തോള്‍ ചേര്‍ന്നു നില്ക്കുന്നു. സംവിധായകരുടെ പട്ടികയില്‍ പറയത്തക്ക മാറ്റങ്ങളോ പുതുമകളോ അവലംബിച്ചവര്‍ വേറെയില്ല.

    എന്നാല്‍ മാണിക്യകല്ലിലൂടെ എം.മോഹനനും വെള്ളരിപ്രാവിലൂടെ അക്കു അക്ബറും അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. സൂപ്പര്‍ താരങ്ങളുടെ പ്രഭമങ്ങിയ കഴിഞ്ഞവര്‍ഷം അംഗീകാരം കൊണ്ട് സലീംകുമാര്‍ മുന്നിട്ടുനിന്നു. ജയറാമിന്റെ സീനിയേഴ്‌സ്, മേക്കപ്പ്മാന്‍, സ്വപ്ന സഞ്ചാരി എന്നിവ മുന്നിട്ടുനിന്നപ്പോള്‍ ഉലകം ചുറ്റും വാലിബാന്‍, കുടുംബശ്രീ ട്രാവല്‍സ്, നായിക എന്നിവ ശ്രദ്ധിക്കപ്പെട്ടില്ല.

    ആസിഫ് അലിയും, ദിലീപും, പൃഥ്വിരാജും മികച്ച പ്രകടനം കാഴ്ചവെച്ചു. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഷാനു, വിനീത് ശ്രീനിവാസന്‍ ഇവരെല്ലാം തന്നെ തിളങ്ങി നിന്ന വര്‍ഷമാണ് പോയ്മറഞ്ഞത്.

    എടുത്തു പറയേണ്ടസവിശേഷതകളുമായ് എഴുത്തും അഭിനയവുമായ് അനൂപ് മേനോന്‍, നിര്‍മ്മാണം, അഭിനയം,സംവിധാനം മികവോടെ ലാല്‍ പ്രസക്തമായ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് ബിജുമേനോന്‍, മനോജ് കെ ജയന്‍ എണ്ണത്തില്‍ കുറവുതട്ടാതെ യൌവനം വിട്ടുകളയാതെ മുകേഷ്, ഗെററപ്പു തന്നെ മാറ്റി പിടിച്ചുകൊണ്ട് ബാബുരാജ്, വിസ്മയത്തിന്റെ അതിജീവനം അടിവരയിട്ടുകൊണ്ട് തിലകന്‍. അങ്ങിനെ നാട്യരംഗത്ത്എല്ലാം കൊണ്ടും 2011 ഉയരങ്ങളില്‍ നിലകൊണ്ടു.
    അടുത്തപേജില്‍

    കാവ്യ തന്നെ നമ്പര്‍ വണ്‍കാവ്യ തന്നെ നമ്പര്‍ വണ്‍

    <ul id="pagination-digg"><li class="next"><a href="/news/best-of-malayala-cinema-2011-2-aid0166.html">Next »</a></li></ul>

    English summary
    2011 has been an exceptional one of Mollywood. The year brought some remarkable moments for the industry with some small time movies becoming surprise hits. The year also holds special as this is only year in recent times which do not feature a 'Big M' movie in its list of top five. Interestingly it showed the door for established filmmakers like Jayaraj (Train, Naayika), Fazil( Living Together), Shaji kailas (August 1 ) and Thulaseedas (Killadi Raman), as they fell short of living up to the maker's potential or reputation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X