കാവ്യ തന്നെ നമ്പര്‍ വണ്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/best-of-malayala-cinema-2011-1-aid0166.html">« Previous</a>

Kavya Madhavan
അഭിനേത്രികളില്‍ പുതുമുഖങ്ങളാരും ശോഭിച്ചില്ല. കാവ്യ ഗദ്ദാമയില്‍ മുന്നിട്ട് നിന്നപ്പോള്‍ സംവൃതയും ഭാവനയും ഭാമയും നിത്യാമേനോനും വ്യത്യസ്ത വേഷങ്ങളില്‍ കഴിവുതെളിയിക്കുകയുണ്ടായി.ശ്വേതയും വിദ്യാബാലനും ഗ്‌ളാമറിനൊപ്പം അഭിനയതികവും പ്രദര്‍ശിപ്പിച്ചു. ജനീലിയ ഉറുമിയില്‍ വീരപരിവേഷത്തോടൊപ്പം മികച്ച അഭിനയവും കാഴ്ചവെച്ചു.

അനന്യയും മമ്തയും ഏറെ ശ്രദ്ധിക്കപ്പോട്ടപ്പോള്‍ മൈഥിലി കണക്കുകൂട്ടലുകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് തിരക്കിലായി. പാട്ടിന്റെ വഴികളില്‍ രചനയില്‍ സന്തോഷ് വര്‍മ്മയും റഫീക്ക് അഹമ്മദും എണ്ണത്തിലും ഗുണത്തിലും മുന്‍ നടന്നപ്പോള്‍ സംഗീതം കൊണ്ട് എം.ജയചന്ദ്രന്‍ തന്നെ ഒന്നാമനായി.

ഷഹബാസ് അമന്റെ ഈ പൂഴയും എന്ന ഇന്‍ഡ്യന്‍ റുപ്പി ഗാനവും രതീഷ് വേഗയുടെ മഴനീര്‍ത്തുള്ളികള്‍ എന്ന ബ്യൂട്ടിഫുള്‍ ഗാനവും സാള്‍ട്ട് ആന്റ്‌പെപ്പറിലെ ബിജിപാല്‍ സംഗീതവും മിഴിവാര്‍ന്നുനില്‍ക്കുന്നു. ആലാപനമാധുര്യവുമായ് യേശുദാസും, വിജയ് യേശുദാസും നിലനില്‍ക്കുമ്പോള്‍ ബംഗാളി സുന്ദരി ശ്രേയ ഘോഷാല്‍ പെണ്‍ഗരിമയുടെ കിരീടം ചൂടി നില്ക്കുന്നു.

ഛായാഗ്രഹണ രംഗത്ത് പുതിയ സാദ്ധ്യതകളെ പരിചയപ്പെടുത്തികൊണ്ട് പ്രദീപ്നായര്‍ (ശങ്കരനുംമോഹനനും.) ടി.ജോണ്‍ (ബ്യൂട്ടിഫുള്‍) എന്നിവര്‍ വന്നിരിക്കുന്നു.നിരാശപ്പെടുത്തിയവരില്‍ പ്രമുഖന്‍ ടിവി ചന്ദ്രനാണ് ശങ്കരനും മോഹനനും ദുര്‍ബലമായിപോയി. മേല്‍വിലാസത്തിലെ മികച്ച അഭിനയത്തിനപ്പുറം സുരേഷ്‌ഗോപിക്ക് ഒരു ബ്രേക്ക് കിട്ടിയില്ല.

ഏറെകാലത്തിനു ശേഷം സിനിമയുടെ എല്ലാരംഗത്തും പ്രതിഭകളുടെ തിളക്കം കണ്ട പോയവര്‍ഷം മലയാളത്തിനു നല്ലകരുത്തു സമ്മാനിച്ചിട്ടുണ്ട്. മള്‍ട്ടി പ്ലസ് തിയറ്ററുകള്‍ വരുമ്പോള്‍ പഴയ നാട്ടുകൂട്ടായ്മയുടെ ടാക്കീസ് , തിയറ്ററുകള്‍ ഇല്ലാതായികൊണ്ടിരിക്കുന്നു. പിന്നിട്ട വര്‍ഷത്തിലെ നഷ്ടപ്പെടലുകള്‍ നമ്മെ വേദനപ്പെടുത്തുന്നുണ്ട്. ജോണ്‍സണ്‍, മോഹന്‍ രാഘവന്‍, മച്ചാന്‍ വര്‍ഗ്ഗീസ് മുല്ലനേഴി, മറ്റ് വേര്‍പെട്ടുപോയ കലാകാരന്‍മാരും.
ആദ്യപേജില്‍
2011-താരങ്ങള്‍ മങ്ങി പ്രതിഭകള്‍ തിളങ്ങി

<ul id="pagination-digg"><li class="previous"><a href="/news/best-of-malayala-cinema-2011-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X