»   » ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

Posted By:
Subscribe to Filmibeat Malayalam

ആദ്യകാലത്ത് മികച്ച താരജോഡികളാരൊക്കെയാണെന്ന് ചോദിച്ചാല്‍ ശാരദ-സത്യന്‍, പ്രേം നസീര്‍- ഷീല, ജയന്‍-സീമ, ജയറാം-പാര്‍വതി, സുകുമാരന്‍-ജലജ, മോഹ ലാല്‍-ശോഭന, മധു- ശ്രീവിദ്യ, ശാലിനി കുഞ്ചാക്കോ ബോബന്‍, കാവ്യ-ദിലീപ്, എന്നിങ്ങനെ പറഞ്ഞ് തുടങ്ങും. കാലം മാറിയപ്പോള്‍ സിനിമയിലും ഒത്തിരി മാറ്റങ്ങല്‍ വന്നു. പുതിയ ചിത്രങ്ങളെ ന്യൂജനറേഷന്‍ ചിത്രങ്ങളെന്ന് തരംതിരിച്ച് കാണാനും തുടങ്ങി.

ചിത്രങ്ങള്‍ ന്യൂജനറേഷനാണെങ്കില്‍ അതിലഭിനയിക്കുന്ന താരങ്ങള്‍ ന്യൂജനറേഷന്‍ നായികാ-നായകര്‍. എങ്കില്‍ പറയാമോ? ആരാണ് ഇപ്പോഴത്തെ മികച്ച ന്യൂജനറേഷന്‍ താരജോഡികളെന്ന്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലൂടെ ചില ന്യൂജനറേഷന്‍ താരജോഡികളെ കുറിച്ച്.

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

അഭിനയിച്ച ആറ് ചിത്രങ്ങളിലും ദുല്‍ഖറിന് പുതുമുഖ നായികമാരാണ്. പക്ഷേ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ മാത്രം നിത്യാ മേനോനെത്തി. ആ കെമിസ്ട്രി വര്‍ക്കാകുകയും ചെയ്തു.

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

ഫഹദിന്റെ തിരിച്ചുവരവിന് നല്ലൊരു വേദിയൊരുക്കിയ മറ്റൊരു ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. റിമകല്ലിങ്കില്‍-ഫഹദ് ഫാസില്‍ താരജോഡികളെ ഒന്നിപ്പിക്കനും ഈ ചിത്രത്തിന് കഴിഞ്ഞു.

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍-ആന്‍ഡിയ കെമിസ്ട്രി ശരിക്കും ഫലം കണ്ടതോടെ ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകളും സജീവമായിരുന്നു.

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടം എന്ന് തുടങ്ങുന്ന ആല്‍ബത്തിന് വേണ്ടിയാണ് ഈ താരജോഡികള്‍ ഒന്നിച്ചത്. പിന്നെ നേരം എന്ന ചിത്രം ഹിറ്റായതോടെ അങ്ങനൊരു താരജോഡിക്കും തുടക്കമായി

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രമാണ് മെമ്മറീസ്. ചിത്രത്തിന്റെ വിജയത്തിലൂടെ പൃഥി-മേഘ്‌ന രാജ് താരജോഡിയിലെ പൊരുത്തവും വിലയിരുത്തപ്പെട്ടു.

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

ന്യൂജനറേഷന്‍ ചിത്രങ്ങളെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് അനൂപ് മേനോന്റെ ചിത്രങ്ങളാണ്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിനുശേഷം വീണ്ടും രണ്ട് മൂന്ന് ചിത്രങ്ങള്‍ക്ക് വേണ്ടി ഈ താരജോഡികള്‍ ഒന്നായി

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

വയലിന്‍, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ്-നിത്യാമേനോന്‍ താരജോഡിയിലെ കെമിസ്ട്രിയും വര്‍ക്കൗട്ടായി

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച താജോഡിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ താരങ്ങളാണ് ഉണ്ണി മുകുന്ദന്‍-നിത്യാ മേനോന്‍

ഇവര്‍ ന്യൂജനറേഷന്‍ താരജോഡികള്‍

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തോടെ ചാക്കോച്ചന്റെ നായികമാരില്‍ ഒരാളായി നമിതാ പ്രമോദും മാറി

English summary
Just find who are the best pairs in Malayalam new generation cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam