»   » പ്രണയം ആരോട്.. എപ്പോള്‍.. എങ്ങിനെ.. തോന്നും ??? ഈ പ്രണയം കണ്ട് നോക്കൂ..

പ്രണയം ആരോട്.. എപ്പോള്‍.. എങ്ങിനെ.. തോന്നും ??? ഈ പ്രണയം കണ്ട് നോക്കൂ..

Written By:
Subscribe to Filmibeat Malayalam

പ്രണയം ഒരു വികാരമാണ്. അത് കൃത്യമായി നിര്‍വ്വചിക്കാന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് ഒരു യഥാര്‍ത്ഥ്യം. പ്രണയിച്ചവരോട് ചോദിച്ചാല്‍ പോലും അത് അതിമനോഹരമൊരു അനുഭവമാണെന്നതില്‍ കൂടുതലൊന്നും പറയാനുണ്ടാവില്ല.. അനുഭവിച്ചറിയേണ്ട വികാരമാണ് പ്രണയം...

ഓര്‍മകളിലേക്കൊന്ന് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ.. എങ്കില്‍ ഇത് കാണൂ..

പ്രണയം ആരോട് എപ്പോള്‍ എങ്ങിനെ തോന്നും എന്നൊന്നും പറയാന്‍ കഴിയില്ല. ആ വികാരത്തെ അതിമനോഹരമായി ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് ബിറ്റ്വീന്‍ ദ വേര്‍ഡ്‌സ് (Between the Words ). ഹരിഷ് കെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വ ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു.

short-film

രണ്ട് അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. രണ്ട് നല്ല സുഹൃത്തുക്കള്‍ക്ക് നല്ല പ്രണയിനികളാകാന്‍ കഴിയില്ലേ... ? അവരെങ്ങനെ പ്രണയത്തിലാവുന്നു.. ആ സാഹചര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇവിടെയും പ്രണയത്തെ നിര്‍വ്വചിക്കാന്‍ കഴിയില്ല.

പെനന്‍സ് എന്ന ചിത്രത്തിന് ശേഷം ഫിലിം പേര്‍ഷ്യസ് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ചൈതത് ജറില്‍ ഓക്‌സിലിയമാണ്. ടിജോ തോമസാണ് ചിത്രസംയോജനം നടത്തിയിരിയ്ക്കുന്നത്. കെസി ബാലസരങ്കന്‍ പശ്ചാത്തല സംഗീതവും ജോസ് കെ സാനി ശബ്ദമിശ്രണവും നടത്തിയിരിയ്ക്കുന്നു..

പ്രണയം പറയാതെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഈ ഒരു ഹ്രസ്വ ചിത്രം നല്ലൊരു അനുഭവമായിരിയ്ക്കും. 21 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഒരിക്കലും നിങ്ങളുടെ സമയം പാഴാക്കില്ല എന്ന ഉറപ്പോടെ.. ഇതാ കാണൂ..

English summary
Between the Words - English Short Film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam