»   » സിനിമയ്‌ക്കെല്ലാം അപ്പുറത്ത് ദുല്‍ഖര്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരു വലിയ ആഗ്രഹം?

സിനിമയ്‌ക്കെല്ലാം അപ്പുറത്ത് ദുല്‍ഖര്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരു വലിയ ആഗ്രഹം?

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ മകനായി ജനിച്ചപ്പോള്‍ തന്നെ ദുല്‍ഖര്‍ സല്‍മാന് മലയാള സിനിമയിലേക്കുള്ള വലിയ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു. വെല്ലുവിളികള്‍ ഏറെയുള്ള സിനിമാ ലോകത്ത് പിടിച്ചു നില്‍ക്കുക എന്നത് പിന്നെ കഴിവും ഭാഗ്യവുമാണ്.

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ദിലീപ് വെളിപ്പെടുത്തുന്നു; അത് ചെയ്യാന്‍ എനിക്ക് കഴിയില്ല എന്ന് നടന്‍

അങ്ങനെ ദുല്‍ഖര്‍ സിനിമയിലെത്തി. വാപ്പച്ചിയുടെ പേരില്ലാതെ തന്നെ ദുല്‍ഖറിന് ഇപ്പോള്‍ സിനിമയില്‍ ഒരു വ്യക്തിത്വമുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ദുല്‍ഖര്‍ ഓരോ ഘട്ടവും കടന്ന് പോകുന്നു.

dulquer-salmaan

ഈ സിനിമയ്ക്കും  അഭിനയത്തിനുമെല്ലാം അപ്പുറം താന്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരു വലിയ ആഗ്രഹമുണ്ട് എന്ന് ദുല്‍ഖര്‍ പറയുന്നു. സ്വന്തമായി ഒരു ബര്‍ഗര്‍ ഹട്ട്. നല്ലൊരു ബര്‍ഗര്‍ ഒരു ബിരിയാണിക്ക് തുല്യമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അത് ദുല്‍ഖറിനെ കൊണ്ട് സാധിക്കില്ല എന്നാരും കരുതേണ്ടതില്ല. യുഎസില്‍ നിന്ന് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ആ മേഖലയില്‍ എന്നോ കഴിവ് തെളിയിച്ചതാണ്. മതര്‍ഹുഡ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ കൂടെയാണ് ദുല്‍ഖര്‍.

English summary
Beyond film Dulquer Salmaan's big dream
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam