ജീവിതത്തിലും അനുഷ്ക ദേവസേന തന്നെ! അങ്ങനെ പറയാൻ ഒരു കാരണമുണ്ട്, എന്താണെന്നറിയാമോ!

നായികമാരെക്കാലും കൂടുതൽ പ്രതിഫലം അർഹിക്കുന്നത് നായകൻമാരാണെന്നാണ് അനുഷ്കയുടെ അഭിപ്രായം

By Ankitha

ദേവസേനയുടെ അതേ സ്വഭാവമാണ് തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടിയ്ക്ക് ഉള്ളതെന്ന് നമുക്ക് ഒരു നിമിഷം തോന്നി പോകും. താരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ആയാലും തന്റെ നിലപാടുകളായാലും ആരുടെ മുന്നിലും തല ഉയർത്തി പറയാനുള്ള ധൈര്യം താര റാണിയ്ക്ക് ഉണ്ട്.

anuska

സിനിമയിൽ‌ പ്രതിഫലത്തിന്റെ കാര്യത്തിൽ വ്യത്യാസമണ്ടെന്നു പല താരങ്ങളും മുൻപ് തുറന്നടിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് അനുഷ്കയ്ക്കുള്ളത്. അത് താരം നിറഞ്ഞ വേദിയിൽ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നായികമാരെക്കാലും കൂടുതൽ പ്രതിഫലം അർഹിക്കുന്നത് നായകൻമാരാണെന്നാണ് അനുഷ്കയുടെ അഭിപ്രായം. കാരണം നാടനു പ്രധാന്യമുളള ചിത്രങ്ങളിൽ അവർക്ക് കൂടുതൽ വർക്ക് ചെയ്യേണ്ടി വരുന്നു. കൂടാതെ ഒരു സിനിമ പരാജയപ്പെട്ടാൽ നടനെ മാത്രമേ ജനങ്ങൾ കുറ്റം പറയുകയുള്ളൂ. നായികയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം സംഭവിക്കുകയില്ലെന്നും അനുഷ്ക പറയുന്നുണ്ട്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിയിരിക്കുന്ന ബാഗമതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. അനുഷ്ക മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ ജയറാം , ആശാ ശരത്ത് , ഉണ്ണി മുകുന്ദൻ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. ജനുവരി 26പ്രദർശനത്തിനെത്തുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍ ഡി ഇലുമിനേഷന്‍സാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X