twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ബ്രില്യന്‍സിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍! കാര്‍ത്തിക്കിനെ അഭിനന്ദിച്ച് ഭദ്രന്‍! പോസ്റ്റ് വൈറല്‍

    |

    മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാണ് ഭദ്രന്‍. സ്ഫടികമെന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തെ ഓര്‍ക്കാന്‍. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ആടുതോമയുടെ വരവും മുണ്ട് പറിച്ചുള്ള അടിയും റെയ്ബാന്‍ ഗ്ലാസും മാസ് ഡയലോഗുമെല്ലാം പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ടിക് ടോക് വീഡിയോയിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ കാര്‍ത്തികിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

    മക്കള്‍ നിര്‍ബന്ധിച്ചാലും തൊടാറില്ല! അമ്മയുടെ മോഹം കൊണ്ട് അത് പോയെന്ന് പറയരുതെന്ന് മല്ലിക സുകുമാരന്‍മക്കള്‍ നിര്‍ബന്ധിച്ചാലും തൊടാറില്ല! അമ്മയുടെ മോഹം കൊണ്ട് അത് പോയെന്ന് പറയരുതെന്ന് മല്ലിക സുകുമാരന്‍

    ഈ ക്രിസ്തുവിനും മുന്‍പും ശേഷവും എന്ന് പറഞ്ഞാല്‍ എന്താണ് വല്യച്ഛായെന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യം. അതൊക്കെ പണ്ടല്ലേ, ഇനി കോവിഡിന് മുന്‍പും ശേഷവും എന്നല്ലേയെന്ന മറുപടിയായിരുന്നു വല്യച്ഛന്‍ നല്‍കിയത്. 3 തിരക്കഥകളാണ് താന്‍ തയ്യാറാക്കിയതെന്നും ഇനി ലോക് ഡൗണ്‍ കഴിയുമ്പോഴേക്കും ആളുകളുടെ മൂഡൊക്കെ മാറുമെന്നുമായിരുന്നു കാര്‍ത്തിക് പറഞ്ഞത്. അതിന് ശേഷമായാണ് വല്യച്ഛന്‍ മാസ് ഡയലോഗ് പറയുന്നത്. പിന്നാലെയായി ഫോണില്‍ സ്ഫടികവും കാണിക്കുന്ന വീഡിയോയാണ് കാര്‍തിക് പങ്കുവെച്ചത്.

    Bhadran

    കുരുത്തോലകൾ ഇല്ലാതെ പോയ എന്‍റെ കുരിശപ്പമെന്ന് പറഞ്ഞായിരുന്നു ഭദ്രന്‍റെ കുറിപ്പ് തുടങ്ങുന്നത്. ഇന്ന് പെസഹാ വ്യാഴാഴ്ച ഞാൻ കണ്ട ഈ വീഡിയോ എന്നെ അതിശയിപ്പിച്ചു . 2000 വർഷങ്ങൾക്ക് മുൻപ് ജനിച്ചു മരിച്ച ക്രിസ്തുവിൻ്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവർക്കും അറിയാം. BEFORE CHRIST & AFTER CHRIST ".

    ഇവിടെ കാർത്തിക് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ പെയ്യ്തു കൊണ്ടിരിക്കുന്ന മഹാമാരിയെ രണ്ടു ERA യായി വീണ്ടും വ്യാഖ്യാനിച്ചിരിക്കുന്നു. PRE-COVID ERA & AFTER -COVID ERA ". പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിൻ്റെ ആവില്ല ! പകരം പുതിയ ആശയങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു " എന്ന ആശയത്തെ Break ചെയ്തുകൊണ്ട് സ്പടികം എന്ന ചലച്ചിത്രത്തെ " CREATION SHOULD BE TIMELESS" എന്ന് വ്യാഖ്യാനിച്ച ആ Brilliance ! Simply Superb. നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

    Read more about: bhadran ഭദ്രന്‍
    English summary
    Bhadran appreciates Karthik Sankar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X