മോഹന്‍ലാലിനെയും ടീമിനെയും പുകഴ്ത്തി ഭദ്രന്‍, സിനിമ കണ്ട ശേഷം പറഞ്ഞത് കാണാം
സ്ഫടികം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഭദ്രന്‍ ടീം. ആടുതോമ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ ലാലേട്ടന്‍ കാഴ്ചവെച്ചത്. സ്ഫടികത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും മോഹന്‍ലാല്‍ നേടിയിരുന്നു. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ വരാറുളള സിനിമകള്‍ക്കെല്ലാം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതേസമയം സൂപ്പര്‍ താരത്തിന്‌റെ ദൃശ്യം 2 കണ്ട ശേഷമുളള ഭദ്രന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു.

സംവിധായകന്‍ തന്നെയാണ് മോഹന്‍ലാലിന് വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് എന്ന് കുറിച്ചുകൊണ്ടാണ് ഭദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഹായ് ലാല്‍, എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഒരു ഭയവും വേദനയുമുണ്ട്, അത് ഒഴിവാക്കാനാകാത്തതാണ്. നന്നായി തയ്യാറാക്കി മികച്ച അഭിനയത്തിലൂടെ ഫലിപ്പിച്ചിരിക്കുന്നു, നന്നായി ചെയ്തു എന്നാണ് ഭദ്രന്‍ മോഹന്‍ലാലിന് സന്ദേശമയച്ചത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
അതേസമയം ഭദ്രന്റെ ആദ്യ ചിത്രം മുതല്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്‌റെ സിനിമകളില്‍ ഭാഗമായിരുന്നു. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നീ ചിത്രങ്ങളിലും മോഹന്‍ലാലും ഭദ്രനും ഒന്നിച്ചു. ഈ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം വരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതേകുറിച്ചുളള വിവരമൊന്നും പുറത്തുവന്നില്ല. 2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ് മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അതേസമയം സൗബിന്‍ ഷാഹിറിനെ നായകനാക്കി ജൂതന്‍ എന്ന ചിത്രം ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications