twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴയ മോഹന്‍ലാലിന് എന്ത് സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്! തുറന്നുപറഞ്ഞ് ഭദ്രന്‍

    By Midhun Raj
    |

    സ്ഫടികം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ കൂട്ടുകെട്ടാണ് മോഹന്‍ലാലും ഭദ്രനും. സ്ഫടികത്തിലെ ആടുതോമ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്. മോഹന്‍ലാലിന്റെ കരിയറില്‍ എറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നൂകുടിയാണ് ആടുതോമ. സ്ഫടികത്തെ ഇന്നും എല്ലാവരും ഓര്‍ക്കുമ്പോള്‍ ആ വിന്റേജ് മോഹന്‍ലാലിനെ എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയുകയാണ് സംവിധായകന്‍.

    mohanlal-bhadran

    പഴയ മോഹന്‍ലാലിന് എന്ത് സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്. പക്ഷേ അത് മോഹന്‍ലാലിന്റെ കുഴപ്പമല്ല, ഭദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന സിപിസി അവാര്‍ഡ് വേദിയിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. സ്ഫടികത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമയുടെ 4കെ /ഡിജിറ്റല്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.

    പൃഥ്വിരാജ് എന്ന നടന്‍ മാറിയതു കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും! മനസുതുറന്ന് സച്ചിപൃഥ്വിരാജ് എന്ന നടന്‍ മാറിയതു കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും! മനസുതുറന്ന് സച്ചി

    1995ലാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ സ്ഫടികം പുറത്തിറങ്ങിയത്. സ്ഫടികത്തിന് പിന്നാലെ ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ വീണ്ടും തിരിച്ചെത്തുകയാണ്. സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ജൂതന്‍ എന്ന സിനിമയുമായിട്ടാണ് ഭദ്രന്‍ എത്തുന്നത്.

    ആ ഡാന്‍സ് സ്റ്റെപ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം!വെളിപ്പെടുത്തി ദുല്‍ഖര്‍ആ ഡാന്‍സ് സ്റ്റെപ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം!വെളിപ്പെടുത്തി ദുല്‍ഖര്‍

    Read more about: mohanlal bhadran
    English summary
    bhadran says about mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X