twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടനുളള പുരസ്‌കാരം നേടിയതു കൊണ്ടല്ല സൗബിനെ ജൂതനിലേക്ക് എടുത്തത്! കാരണം തുറന്നുപറഞ്ഞ് ഭദ്രന്‍

    By Midhun Raj
    |

    കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. മികച്ച പ്രതികരണത്തോടെപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു സൗബിന്‍ നടത്തിയത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തില്‍ തിളങ്ങിനില്‍ക്കവേ ആയിരുന്നു സംസ്ഥാന പുരസ്‌കാരം സൗബിനെ തേടിയെത്തിയിരുന്നത്. സുഡാനി ഫ്രം നൈജീരിയിലെ നടന്റെ പുരസ്‌കാര നേട്ടത്ത പ്രേക്ഷകര്‍ ഒന്നടങ്കം പ്രശംസിച്ചിരുന്നു.

    കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൗബിന്‍ മുന്നേറുന്നത്. ഒരിടവേളയ്ക്കു ശേഷം പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ ഒരുക്കുന്ന ചിത്രത്തില്‍ സൗബിനാണ് നായകവേഷത്തില്‍ എത്തുന്നത്. ജൂതന്‍ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്. അതേസമയം ചിത്രത്തിലേക്ക് സൗബിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ഭദ്രന്‍ മനസു തുറന്നിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭദ്രന്‍ ഇക്കാര്യം പറഞ്ഞത്.

    ജൂതന്‍ എന്ന ചിത്രം

    ജൂതന്‍ എന്ന ചിത്രം

    ഒരിടവേളയ്ക്ക് ശേഷം ഭദ്രന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ജൂതന്‍. സൗബിന്‍ ഷാഹിറും ജോജും ജോര്‍ജുമാണ് ചിത്രത്തില്‍ നായകന്‍മാരാകുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവിട്ടത്. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷമുളള സൗബിന്റെ ജൂതനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമയില്‍ ഒരു ജൂതന്റെ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. നടന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.

    സൗബിനെക്കുറിച്ച് ഭദ്രന്‍

    സൗബിനെക്കുറിച്ച് ഭദ്രന്‍

    മികച്ച നടനുളള അവാര്‍ഡ് കിട്ടിയതു കൊണ്ടല്ല സൗബിനെ തന്റെ സിനിമയിലേക്ക് എടുതെന്നായിരുന്നു ഭദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞത്. എനിക്ക് ജൂതനിലെ നായകനാവാന്‍ സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നി. സിനിമ തീരുമാനിക്കുമ്പോള്‍ പല മുഖങ്ങളും മനസിലൂടെ വന്നുപോയെങ്കിലും അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ സൗബിനില്‍ എനിക്ക് കണ്ടെത്താനായി. സുഡാനി ഫ്രം നൈജീരിയ കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായതാണ് സൗബിനെ.ഭദ്രന്‍ പറയുന്നു.

    അതിനു ശേഷമാണ് അദ്ദേഹത്തിന്

    അതിനു ശേഷമാണ് അദ്ദേഹത്തിന്

    അന്നേ തീരുമാനിച്ചതാണ്. അതിനു ശേഷമാണ് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡൊക്കെ കിട്ടുന്നത്. അത് എടുത്തു പറയണം.ഭദ്രന്‍ പറഞ്ഞു. ഒരു സിനിമയെടുക്കാന്‍ വേണ്ടി നടന്നപ്പോള്‍ കിട്ടിയതല്ല ജൂതനെന്നും സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ വായനയ്ക്കിടയില്‍ ഒരു ലേഖനത്തില്‍നിന്നും തുടങ്ങിയതാണ്. ആ ലേഖനമാണ് ചിത്രമായി വികസിച്ചത്. ഇ ഓ അഥവാ ഇലാഹും കോഹന്‍ എന്ന വ്യക്തിയും ജെസീറ്റയും തമ്മിലുളള ബന്ധമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്‌. ജെസീറ്റ ഒരു മനുഷ്യ സ്ത്രീയല്ല. അഭിമുഖത്തില്‍ ഭദ്രന്‍ വ്യക്തമാക്കി.

    ജൂതന്‍ വരുന്നു

    ജൂതന്‍ വരുന്നു

    അതേസമയം റൂബി ഫിലിംസാണ് ഭദ്രന്‍ പുതിയ സിനിമയായ ജൂതന്‍ നിര്‍മ്മിക്കുന്നത്. നടന്‍, ശിക്കാര്‍, കനല്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എസ് സുരേഷ് ബാബു സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നു. സുശിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

    സൗബിനൊപ്പം ജോജുവും

    സൗബിനൊപ്പം ജോജുവും

    പതിനാല് വര്‍ഷങ്ങള്‍ ശേഷമാണ് അദ്ദേഹം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. മോഹന്‍ലാലിന്റെ സ്ഫടികം എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയ ഭദ്രന്‍ ഉടയോന്‍ എന്ന സിനിമയ്ക്ക് ശേഷം ഇടവേളയെടുത്തിരുന്നു. കുമ്പളങ്ങി നൈറ്റ്സിനു ശേഷം സൗബിന്റെതായി ഒരുങ്ങുന്ന പ്രധാന ചിത്രമാണ് ജൂതന്‍, ചിത്രത്തില്‍ സൗബിനൊപ്പം ജോജുവും എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്.

    മമ്മൂട്ടിയുടെ ഗസ്റ്റ് റോളോ? പൃഥ്വിയുടെ എന്‍ട്രിയോ! ലൂസിഫറിലെ ആ സര്‍പ്രൈസ് എന്തായിരിക്കുംമമ്മൂട്ടിയുടെ ഗസ്റ്റ് റോളോ? പൃഥ്വിയുടെ എന്‍ട്രിയോ! ലൂസിഫറിലെ ആ സര്‍പ്രൈസ് എന്തായിരിക്കും

    മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി ദി ഗാംബ്ലര്‍! അന്‍സണ്‍ പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി ദി ഗാംബ്ലര്‍! അന്‍സണ്‍ പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്

    English summary
    bhadran says about soubin shahir
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X